Image

സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ നയോമി റാവുവിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു.

പി.പി. ചെറിയാന്‍ Published on 15 November, 2018
സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ നയോമി റാവുവിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു.
വാഷിംഗ്ടണ്‍ ഡി.സി.: സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജഡ്ജി ബ്രെറ്റ് കവനോയുടെ സ്ഥാനത്ത് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, ന്യൂനപക്ഷ പ്രതിനിധിയുമായ നയോമി റാവുവിനെ നോമിനേറ്റ് ചെയ്തതായി പ്രസിദ്ധ ട്രമ്പു ഔദ്യോഗീകമായി അറിയിച്ചു. സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

അമേരിക്കയിലെ സുപ്രീം കോടതി കഴിഞ്ഞാല്‍ ഏറ്റവും അധികം അധികാരങ്ങളുള്ള കോടതി ജഡ്ജിയായി പല പേരുകളും ഉയര്‍ന്നുവന്നുവെങ്കിലും, ഒടുവില്‍ നയോമിയെ പ്രസിഡന്റ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇപ്പോള്‍ ട്രമ്പ് അഡ്മിനിസ്‌ട്രേഷനില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് റഗൂലേറ്ററി അഫയേഴ്‌സ് ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുന്ന നയോമി വൈറ്റ് ഹൗസ് മാനേജ്‌മെന്റ് ആന്റ് ബഡ്ജറ്റ് ഓഫീസിന്റെ ഭാഗം കൂടിയാണ്.

വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷിച്ച നവംബര്‍ 14 ചൊവ്വാഴ്ചക്ക് മുമ്പു തന്നെ തിങ്കളാഴ്ചയായിരുന്നു ട്രമ്പിന്റെ ഔദ്യോഗീക പ്രഖ്യാപനം.
മേയ്‌സണ്‍ യൂണിവേഴ്‌സിറ്റി ലൊ പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്ന നയോമി കണ്‍സര്‍വേറ്റീവ് സുപ്രീം കോടതി ജഡ്ജിയായിരുന്ന ക്ലേറന്‍സ് തോമസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സര്‍ക്യൂട്ട് യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ നയോമിയുടെ സേവനം അഭിമാനകരമായിരിക്കുമെന്ന് ട്രമ്പ് പറഞ്ഞു. സ്ഥാനലബ്ധിയില്‍ സന്തോഷിക്കുന്നതായും, പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നതായും നയോമി പറഞ്ഞു.

സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ നയോമി റാവുവിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു.
സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ നയോമി റാവുവിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു.
സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ നയോമി റാവുവിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു.
സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ നയോമി റാവുവിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു.
സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ നയോമി റാവുവിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക