Image

മലയാളം ടിവി ചാനലില്‍ വിപുലമായ ഈസറ്റര്‍ ആഘോഷം

Published on 07 April, 2012
മലയാളം ടിവി ചാനലില്‍ വിപുലമായ ഈസറ്റര്‍  ആഘോഷം
അമേരിക്കന്‍ മലയാളികളുടെ ഈസ്റ്റര്‍ ആഘോഷം മലയാളം ടിവിയില്‍ വളരെ വിപുലമായ രീതിയില്‍ ഉയര്‍പ്പു ഞായറാഴ്‌ച രാവിലെ പതിനൊന്നു മണി മുതല്‍ വിവിധ ഈസ്റ്റര്‍ പരിപാടികളോടെ ആഘോഷിക്കുന്നു. സുപ്രസിദ്ധ ഗായകന്‍ കെ.ജെ മര്‍ക്കോസിന്റെ ഈസ്റ്റര്‍ ആശംസകള്‍ തുടര്‍ന്ന്‌ അദ്ദേഹവുമായി ചോദ്യോത്തര പരിപാടി `ഇസ്രയേലിന്‍ ഗായകന്‍' എന്നപേരില്‍ ടെലികാസ്റ്റ്‌ ചെയ്യുന്നതാണ്‌ സമയം രാവിലെ 11 മണി. രാത്രി 9 മണിക്ക്‌ ഈ പ്രോഗ്രാമിന്റെ പുനര്‍സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്‌. രാവിലെ 11.30ന്‌ എറണാകുളം വിദ്യാനികേതന്‍ കോളജ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ബാബു വാവക്കാട്ട്‌ നല്‌കുന്ന ഈസ്റ്റര്‍ സന്ദേശം. പ്രോഗ്രാമിന്റെ പുനര്‍ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്‌.

മലയാളം ടീവിചാനലില്‍ ഈസ്റ്റര്‍ ഞായറാഴ്‌ച ഉച്ചക്ക്‌ ഒരുമണിക്ക്‌ `തിരുമൊഴി' എന്ന പരിപാടിയിലൂടെ വിവിധ സഭാപിതാക്കന്മാരുടെ ഈസ്റ്റര്‍ സന്ദേശങ്ങള്‍ നല്‍കുന്നു. മലയാള ചലചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ കൂട്ടിയിണക്കി ഈസ്റ്റര്‍ സ്‌പെഷ്യല്‍ മലയാളം സിനിമാഗാന പരിപാടി ഉച്ചക്ക്‌ 2 മണിക്ക്‌. 3.30ന്‌ വിവിധ പള്ളികളിലെ ഗായകസംഘങ്ങള്‍ ഒരുക്കുന്ന `ഹിസ്‌ വോയ്‌സ്‌'ല്‍ ഇംഗ്ലീഷ്‌ മലയാളം ക്രിസ്‌തീയ ഗാനങ്ങള്‍ ചേര്‍ത്തുള്ള ഒരു സംഗീത വിരുന്ന്‌. 4 മണിക്ക്‌ കേരളത്തില്‍ നിന്നുള്ള കൊച്ചുകുട്ടികളൂടെ ക്വയര്‍ `ഈസ്റ്റര്‍ ഗീതങ്ങള്‍' എന്ന പരിപാടിയില്‍. 4.30 ന്‌ ഈസ്റ്റര്‍ ഫ്‌ളവേഴ്‌സ്‌ എന്ന പ്രോഗ്രാമില്‍ ഈസ്റ്റര്‍ പാചകങ്ങളെപറ്റി പ്രത്യേക പരിപാടി. വൈകിട്ട്‌ അഞ്ചുമണിക്ക്‌ മാര്‍ത്തോമാ സഭയിലെ വൈദിക ശ്രേഷ്‌ഠന്‍ ബിഷപ്പ്‌ സഖറിയാസ്‌ മാര്‍ തെയോഫിലിയോസ്‌ മലയാളം ടീവിചാനലിന്‌ പ്രത്യേകമായി നല്‌കുന്ന ഈസ്റ്റര്‍ സന്ദേശം.

മലയാളം ടിവി ചാനലിന്റെ ഈസ്റ്റര്‍ പ്രോഗ്രാം ഒറ്റനോട്ടത്തില്‍


രാവിലെ 11.00: ഇസ്രയേലിന്റെ ഗായകന്‍, പ്രശസ്‌ത ഗായകന്‍ കെ.ജി. മര്‍ക്കോസുമായുള്ള ഇന്റര്‍വ്യൂരാത്രി 9 മണിക്ക്‌ ഈ പ്രോഗ്രാമിന്റെ പുനര്‍ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്‌.

രാവിലെ 11.30: ഈസ്റ്റര്‍ സന്ദേശം. ഫാദര്‍ ബാബു വാവക്കാട്ട്‌ (എറണാകുളം വിദ്യാനികേതന്‍ കോളജ്‌ അഡ്‌മിനിസട്രേറ്റര്‍)

രാത്രി 9.30ന്‌ ഈ പ്രോഗ്രാമിന്റെ പുനര്‍ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്‌.

ഉച്ചക്ക്‌ 1.00 തിരുമൊഴി (വിവിധ െ്രെകസ്‌തവ സഭകളിലെ വൈദിക ശ്രേഷ്‌ഠര്‍ നല്‌കുന്ന ഈസ്റ്റര്‍ സന്ദേശങ്ങള്‍)

ഉച്ചക്ക്‌ 2.00 ഈസ്റ്റര്‍ സ്‌പെഷ്യല്‍ ക്രിസ്‌ത്യന്‍ സിനിമാ ഗാനങ്ങള്‍

വിവിധ മലയാളം സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക സിനിമാ ഗാന പരിപാടി.

വൈകിട്ട്‌ 3.30 `ഹിസ്‌ വോയ്‌സ്‌' ഇംഗ്ലീഷ്‌ മലയാളം ക്രിസ്‌തീയ ഗാനങ്ങള്‍ ചേര്‍ത്തുള്ള സംഗീത വിരുന്ന്‌. വിവിധ പള്ളികളിലെ ഗായകസംഘങ്ങള്‍ ഒരുക്കുന്നു

വൈകിട്ട്‌ 4.00 `ഈസ്റ്റര്‍ ഗീതങ്ങള്‍' കേരളത്തില്‍ നിന്നുള്ള കൊച്ചുകുട്ടികളുടെ ഗായകസംഘം പാടുന്നു

വൈകിട്ട്‌ 4.30 `ഈസ്റ്റര്‍ ഫ്‌ലെവേഴ്‌സ്‌' എന്ന പ്രോഗ്രാമില്‍ ഈസ്റ്റര്‍ പാചകങ്ങളെപറ്റി പ്രത്യേക പരിപാടി.

വൈകിട്ട്‌ 5.00: ഈസ്റ്റര്‍ സന്ദേശം. ബിഷപ്പ്‌ സഖറിയാസ്‌ മാര്‍ തെയോഫിലിയോസ്‌ സഫ്രഗന്‍ മാര്‍ത്തോമാ (മാര്‍ത്തോമാ സഭയിലെ വൈദിക ശ്രേഷ്‌ഠന്‍ മലയാളം ടീവിചാനലിനു പ്രത്യേകമായി നല്‌കുന്ന ഈസ്റ്റര്‍ സന്ദേശം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക