Image

ചൈനീസ് വിമതന്‍ ഫാങ് ലിഷി അന്തരിച്ചു

Published on 07 April, 2012
ചൈനീസ് വിമതന്‍ ഫാങ് ലിഷി അന്തരിച്ചു
ബെയ്ജിങ്: ചൈനയിലെ ടിയാനന്‍മെന്‍ പ്രക്ഷോഭത്തില്‍ പ്രമുഖ പങ്കുവഹിച്ച വിമത നേതാവ് ഫാങ് ലിഷി (76) അമേരിക്കയില്‍ അന്തരിച്ചു. 1989 ജൂണ്‍ നാലിന് പ്രക്ഷോഭകര്‍ക്കു നേരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തലുണ്ടായ സമയത്തെ പ്രമുഖ നേതാവായിരുന്ന ലിഷി അമേരിക്കയിലെ അരിസോണ സര്‍വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുകയായിരുന്നു.

അമേരിക്കയിലേക്കു നാടുകടത്തപ്പെട്ട വിദ്യാര്‍ഥി നേതാവ് വാങ് ഡാങ് ആണ് ലിഷിയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി വാദിച്ച യുവാക്കള്‍ക്ക് പ്രചോദനമായിരുന്നു ഫാങ് എന്ന് സന്ദേശത്തില്‍ പറയുന്നു. 

ബെയ്ജിങിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പട്ടാളം വിമതരെ അടിച്ചമര്‍ത്തിയതിനു ശേഷം ഫാങും ഭാര്യയും ചൈനയിലെ യു.എസ്. എംബസിയില്‍ ഒരു വര്‍ഷത്തോളം അഭയാര്‍ഥികളാായി കഴിഞ്ഞിരുന്നു. ഇതിനു ശേഷം അദ്ദേഹത്തിനു മേല്‍ ചൈന രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്തിയിരുന്നു. 1990ല്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ ചികിത്സയ്ക്കായി യു.എസിലേക്ക് പോയ അദ്ദേഹം പിന്നീട് മടങ്ങിവന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക