Image

തീര്‍ത്ഥാടകരില്ലാതെ നിര്‍മ്മാല്യ ദര്‍ശനം

Published on 19 November, 2018
തീര്‍ത്ഥാടകരില്ലാതെ നിര്‍മ്മാല്യ ദര്‍ശനം


ശബരിമല: പൊലീസ്‌   നിയന്ത്രങ്ങളും ഇന്നലെ സന്നിധാനത്ത്‌ ഉണ്ടായ സംഘര്‍ഷവും കാരണം ഇന്ന്‌ വെളുപ്പിന്‌ നിര്‍മ്മാല്യദര്‍ശനത്തിന്‌ ഉണ്ടായിരുന്നത്‌ അന്‍പതില്‍ താഴെ ഭക്തര്‍. ശബരിമലയുടെ തീര്‍ത്ഥാടന ചരിത്രത്തില്‍ നിര്‍മ്മാല്യ സമയത്ത്‌ തീര്‍ത്ഥാടകരില്ലാത്ത അവസ്ഥ ഇതാദ്യം. പുലര്‍ച്ചെ മൂന്നിന്‌ നട തുറക്കുമ്‌ബോള്‍ ശ്രീകോവിലിന്‌ മുന്നില്‍ ഉണ്ടായിരുന്നത്‌ സോപാനം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ മാത്രമാണ്‌.

രാത്രി 9ന്‌ ശേഷം പമ്‌ബയിലെത്തിയ അന്‍പതില്‍ താഴെ ഭക്തര്‍ മാത്രമാണ്‌ ഒന്നരയോടെ പമ്‌ബയില്‍ നിന്ന്‌ മലകയറി നട തുറന്ന സമയത്ത്‌ സന്നിധാനത്ത്‌ എത്തിയത്‌. ഇന്നലെ അറസ്റ്റ്‌ ചെയ്‌തവരെ പമ്‌ബയില്‍ നിന്ന്‌ പുലര്‍ച്ചെ മണിയാര്‍ ക്യാമ്‌ബിലേക്ക്‌ കൊണ്ടുപോയി സ്ഥിതിഗതികള്‍ ശാന്തമെന്ന്‌ ഉറപ്പുവരുത്തിയ ശേഷമാണ്‌ നിലയ്‌ക്കല്‍ മുതല്‍ കിലോമീറ്ററുകളോളം തടഞ്ഞിട്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ പമ്‌ബയിലേക്ക്‌ കടത്തിവിട്ടത്‌.

ഇവര്‍ സന്നിധാനത്ത്‌ എത്തിയത്‌ രാവിലെ ഏഴോടെയാണ്‌. ഈ സമയം അത്രയും സന്നിധാനവും പരിസരവും ശൂന്യമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക