Image

പൊലീസ്‌ നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും

Published on 20 November, 2018
പൊലീസ്‌ നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും
 
കൊച്ചി: പൊലീസ്‌ നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും. അതേസമയം നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക്‌ പൊലീസ്‌ ഭാഗികമായി ഇളവ്‌ നല്‍കിയിരുന്നു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ്‌ സാഖറെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ശബരിമലയിലെ പൊലീസ്‌ നിയന്ത്രണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ സര്‍ക്കാര്‍ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക്‌ ഇളവ്‌ വരുത്തിയത്‌.

നടപ്പന്തലില്‍ ഭക്തര്‍ക്ക്‌ വിശ്രമിക്കാന്‍ അനുമതി നല്‍കി. അതേസമയം ഇവിടെ വിരിവയ്‌ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന്‌ ടിക്കറ്റെടുത്തവര്‍ക്ക്‌ വിരവച്ച്‌ താമസിക്കാന്‍ സന്നിധാനത്ത്‌ അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

ഈ കേന്ദ്രങ്ങളിലേക്ക്‌ എത്തിച്ചേരാനായി സഹായം ആവശ്യമുള്ളവര്‍ക്ക്‌ പൊലീസ്‌ സേവനം നല്‍കും. വലിയ നടപ്പന്തലില്‍ സ്‌ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും വിശ്രമിക്കാനുള്ള അവസരം ഇന്നലെ തന്നെ പൊലീസ്‌ നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ നടപ്പന്തലില്‍ താല്‍ക്കാലികമായി വിശ്രമിക്കാനും അവസരമൊരുക്കുന്നത്‌.

നെയ്യഭിഷേകത്തിനോ ദര്‍ശനത്തിനോ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാം സാധാരണ രീതിയിലാണ്‌ നടക്കുന്നതെന്നും ഐജി വിജയ്‌ സാഖറെ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക