Image

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ സെമിനാര്‍ നടന്നു.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) Published on 21 November, 2018
ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ സെമിനാര്‍ നടന്നു.
ഷിക്കാഗൊ: നവംബര്‍ 18 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റ്‌റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, വൈകാരിക ബുദ്ധിയും, വൈകാരിക പക്വതയും എന്ന വിഷയത്തെ ആസ്പദമാക്കി വിമെന്‍ മിനിസ്ട്രിയുടെ നേത്യുത്വത്തില്‍ ഡോ. അജിമോള്‍ പുത്തെന്‍പുരയില്‍ സെമിനാര്‍ നടത്തി.

വികാരങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാനും, മറ്റുള്ളവര്‍ക്ക് നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുവാനും എങ്ങനെ സാധിക്കും, അതുപോലെ അക്രമാസക്തിയും ആത്മഹത്യാ പ്രവണതയും എങ്ങനെ തടയാം, എന്നിവയെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍. കമ്മ്യൂണിറ്റിക്ക് വളരെ ഏറെ ഉപകാരപ്രദമായ ഈ സെമിനാര്‍ നടത്തിയ ഡോ. അജിമോള്‍ ലുക്കോസ് പുത്തെന്‍പുര സ്വീഡിഷ് കോമേന്‍സ് ഹോസ്പിറ്റല്‍ നഴ്‌സിങ് ഡയറക്ടറാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക