Image

സെന. കെവിന്‍ തോമസിനും മറ്റു വിജയികള്‍ക്കും ലോംഗ് ഐലന്‍ഡില്‍ നാളെ (ഞായര്‍) സ്വീകരണം

Published on 24 November, 2018
സെന. കെവിന്‍ തോമസിനും മറ്റു വിജയികള്‍ക്കും ലോംഗ് ഐലന്‍ഡില്‍ നാളെ (ഞായര്‍) സ്വീകരണം
ന്യു യോര്‍ക്ക്: ഇത്തവണ ഇലക്ഷനില്‍ വിജയിച്ച കോണ്‍ഗ്രസ്മാന്‍ ടോം സ്വാസി, സ്റ്റേറ്റ് സെനറ്റര്‍മാരായ കെവിന്‍ തോമസ്, ആനാ കപ്ലന്‍, ജോണ്‍ സി ലു, സുപ്രീം കോര്‍ട്ട് ജഡ്ജ് ഉഷിര്‍ പണ്ഡിറ്റ് ഡുറന്‍ഡ്എന്നിവര്‍ക്ക് ന്യൂയോര്‍ക്കിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ നാളെ (നവംബര്‍ 25) വന്‍മ്പിച്ച സ്വീകരണം നല്‍കുന്നു.

നോര്‍ത്ത് ഹെമ്പ്സ്റ്റഡ് മലയാളീ അസോസിയേഷന്റെ (നഹിമ) ആഭിമുഖ്യത്തില്‍, ലോങ്ങ് ഐലന്റിലുള്ള ഇതര സാംസ്‌കാരിക സംഘടനകളൂടെ സഹകരണത്തോടെ, ന്യൂഹൈഡ് പാര്‍ക്കിലുള്ള ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ പാര്‍ക്കില്‍ വച്ച് നാളെ 5 മണിക്കാണു സ്വീകരണം.

ഇന്ത്യന്‍ ജനതയ്ക്കും, പ്രവാസി മലയാളികള്‍ക്കും ഏറെ ആഹ്ലാദപ്രദമായ ഈ സമ്മേളനംവിജയകരമാക്കുവാന്‍ ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി, ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ രണ്ടാം തലമുറയെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭം കുറിച്ച നഹിമ, തുടക്കം മുതല്‍ രാഷ്ട്രീയ രമഗത്ത് സജീവമായിരുന്നു. 

സ്റ്റേറ്റ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും, മലയാളിയുമായ കെവിന്‍ തോമസിന്റെ ചരിത്ര വിജയം, പ്രവാസി മലയാളികള്‍ക്കും, സംഘടനയ്ക്കും കൂടുതല്‍ ആവേശം പകരുന്നതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.  

സ്ഥാനാർഥികൾക്കായി ഇലെക്ഷന്‍ ക്യാമ്പയിന്‍, ധന സമാഹരണം, ഡോര്‍ ടു ഡോര്‍ വര്‍ക്ക് എന്നിവ സംഘടിപ്പിച്ച നഹിമ സംഘടന മറ്റു സംഘടനകള്‍ക്കു പ്രചോദനമാണ്.

സ്ഥലം: ക്ലിന്റണ്‍ ജി മാര്‍ട്ടിന്‍ പാര്‍ക്ക്, 1601 മാര്‍ക്കസ് അവന്യൂ, ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്, 11040

വിവരങ്ങള്‍ക്ക് : ഡിന്‍സില്‍ ജോര്‍ജ് :516-637-4969
ആഷ്‌ലി എബ്രഹാം : 516- 974 3665 
സെന. കെവിന്‍ തോമസിനും മറ്റു വിജയികള്‍ക്കും ലോംഗ് ഐലന്‍ഡില്‍ നാളെ (ഞായര്‍) സ്വീകരണം
സെന. കെവിന്‍ തോമസിനും മറ്റു വിജയികള്‍ക്കും ലോംഗ് ഐലന്‍ഡില്‍ നാളെ (ഞായര്‍) സ്വീകരണം
സെന. കെവിന്‍ തോമസിനും മറ്റു വിജയികള്‍ക്കും ലോംഗ് ഐലന്‍ഡില്‍ നാളെ (ഞായര്‍) സ്വീകരണം
സെന. കെവിന്‍ തോമസിനും മറ്റു വിജയികള്‍ക്കും ലോംഗ് ഐലന്‍ഡില്‍ നാളെ (ഞായര്‍) സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക