Image

പിയാനോ നേഴ്‌സസ് ഡേ: പൊലീസ് കമ്മീഷണര്‍ ചാള്‍സ് റാംസിയും ആനീ പോളും വിശിഷ്ടാതിഥികള്‍

(ജോര്‍ജ് നടവയല്‍) Published on 08 April, 2012
പിയാനോ നേഴ്‌സസ് ഡേ: പൊലീസ് കമ്മീഷണര്‍ ചാള്‍സ് റാംസിയും ആനീ പോളും വിശിഷ്ടാതിഥികള്‍
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ എന്ന പിയാനോയുടെ നേഴ്‌സസ് ഡേ ആഘോഷം മേയ് 5ന്. പൊലീസ് കമ്മീഷണര്‍ ചാള്‍സ് റാംസിയും ലെജിസ്ലേറ്റര്‍ ആനീ പോളും വിശിഷ്ടാതിഥികള്‍.
മലയാളി കമ്മ്യൂണിറ്റിയുടെ പൊതു ആഘോഷപരിപാടിയില്‍ ചാള്‍സ് റാംസി ഇതാദ്യമാണ് പങ്കെടുക്കുക. ചുമതലയേറ്റതു മുതല്‍ഫിലഡല്‍ഫിയ സിറ്റിയിലെ നരഹത്യാ നിരക്ക് 20 % കുറഞ്ഞു എന്ന റിക്കാഡിന്നുടമയാണ് പൊലീസ് കമ്മീഷണര്‍ ചാള്‍സ് റാംസി. മനുഷ്യ ജീവന്റെ അമൂല്യതയാണല്ലോ നേഴ്‌സിങ്ങിന്റെയും കാതല്‍. റോക്ലന്റ് കൗണ്ടി
ലെജിസ്ലേറ്റര്‍ ആനീ പോള്‍ മലയാളി നേഴ്‌സാണ്, നേഴ്‌സ് എഡ്യൂക്കേറ്ററാണ്, നേഴ്‌സിംഗ് സേവന പാരമ്പര്യത്തിന്റെ അമേരിക്കന്‍ മലയാളി പ്രസാദമാണ്, അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെമലയാളച്ചുവടുകളുടെ വിജയഗാഥാ പ്രതീകമാണ്, മലയാള കുടുംബ മേന്മകളുടെസൗമ്യരൂപകമാണ്, മലയാളസ്വപ്നങ്ങളുടെയുംശ്രമങ്ങളുടെയും നിശ്ചയ ദൃഡതയാണ് ആനീ പോള്‍. പൊലീസ് കമ്മീഷണര്‍ ചാള്‍സ് റാംസിയും ലെജിസ്ലേറ്റര്‍ ആനീ പോളും വിശിഷ്ടാതിഥികളായെത്തുന്നത് നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ തിളക്കം നല്കും എന്ന് പിയാനോ ഭാരവാഹികള്‍ .
പിയാനോ നേഴ്‌സസ് ഡേ ആഘോഷ ങ്ങള്‍ക്ക് ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയം വേദി. മലയാളി നേഴ്‌സുമാരുടെ പൊഫഷണല്‍ മേന്മയ്ക്കുള്ള സംഘാടക ഐക്യമാണ് പിയാനോയുടെ ഇത്തവണത്തെ നേഴ്‌സസ് ഡേ ആഘോഷ തീം.
ബ്രിജിറ്റ് വിന്‍സന്റ (പ്രസിഡന്റ്) , മറിയാമ്മ ഏബ്രാഹം ( വൈസ് പ്രസിഡന്റ്), റോസമ്മ പടയാറ്റില്‍ ( സെക്രട്ടറി), അമ്മുക്കുട്ടി ഗീവര്‍ഗീസ് ( ജോയിന്റ് സെക്രട്ടറി), ലൈലാ മാത്യൂ ( ട്രഷറാര്‍), വത്സമ്മ തട്ടാറുകുന്നേല്‍( ജോയന്റ് ട്രഷറാര്‍), മേരീ ഏബ്രാഹം (പി ആര്‍ ഓ), മറിയാമ്മ തോമസ്( പി ആര്‍ ഓ), ബ്രിജിറ്റ് ജോര്‍ജ് (മുന്‍ പ്രസിഡന്റ്), സൂസന്‍ സാബൂ ( മുന്‍ പ്രസിഡന്റ്), സാറമ്മ ഐപ്, മോളീ രാജന്‍, ആലീസ് ആറ്റുപുറം, സലോമി പൗലോസ്, ലീലാമ്മ ഡൊമിനിക് എന്നിവര്‍ സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്രിജിറ്റ് വിന്‍സന്റ് ( 215-880-3341)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക