Image

എംഎല്‍എമാരായ പി.ടി തോമസിനും വി.ടി ബല്‍റാമിനും അഡ്‌ലൈഡില്‍ സ്വീകരണം

Published on 27 November, 2018
എംഎല്‍എമാരായ പി.ടി തോമസിനും വി.ടി ബല്‍റാമിനും അഡ്‌ലൈഡില്‍ സ്വീകരണം
 

അഡ്‌ലൈഡ്: നിയമസഭാ സാമാജികരായ പി.ടി. തോമസിനും വി.ടി. ബല്‍റാമിനും ഓസ്‌ട്രേലിയയിലെ അഡലൈഡില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേതൃത്വതില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇരുവരും ആദ്യമായാണ് ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്.

നമ്മുടെ നാടിനെകുറിച്ചുള്ള ആശങ്കകള്‍ പലരും യോഗത്തില്‍ പങ്കുവച്ചു. മുന്‌പെങ്ങും കാണാനാവാത്തവിധം നമ്മുടെ രാജ്യം വലിയൊരു വര്‍ഗീയ ധ്രുവീകരണത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്നുവെന്നും ഭാരതത്തിന്റെ മതേതര മൂല്യങ്ങള്‍ തകരാതെ സംരക്ഷിക്കപ്പെടണമെന്നും. പ്രവാസ ഇന്‍ഡ്യക്കാര്‍ക്കും അതില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും ഇരുവരും മറുപടിപ്രസംഗത്തിലൂടെ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ആന്റണി മാവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സൈജന്‍ ദേവസി സ്വാഗതം ആശംസിച്ചു. ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റ് ഹൈനെസ് ബിനോയ്, ഒഐസിസി അഡ്‌ലൈഡ് രക്ഷാധികാരി സജി വര്‍ഗീസ്, ഒഐസിസി ദേശീയ കമ്മിറ്റി അംഗം ബിജു സ്‌കറിയ, ഐസിസി വിക്ടോറിയ പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ് എന്നിവരും സന്നിഹിതരായിരുന്നു. ട്രഷറര്‍ എബി, കമ്മിറ്റി അംഗങ്ങളായ ജിയോ ജോസ്, ജോമി പോള്‍, ’അമ്മ അസോസിയേഷന്‍ പ്രസിഡന്റ് ദീന സജു എന്നിവരും യോഗത്തിന്റെ സജീവസാനിധ്യമായിരുന്നു.


റിപ്പോര്‍ട്ട്: ആന്റണി മാവേലി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക