Image

അമലാ പോളുമായുള്ള വിവാഹവാര്‍ത്ത; തികച്ചും അസംബന്ധമെന്ന് നടന്‍ വിഷ്ണു വിശാല്‍

Published on 28 November, 2018
അമലാ പോളുമായുള്ള വിവാഹവാര്‍ത്ത; തികച്ചും അസംബന്ധമെന്ന് നടന്‍ വിഷ്ണു വിശാല്‍
നടി അമലാ പോളും വിഷ്ണു വിശാലും തമ്മില്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയ്‌ക്കെതിരേ ശക്തമായി പ്രതിഷേധിച്ച് നടന്‍ വിഷ്ണു തന്നെ രംഗത്തെത്തിയിരിക്കുന്നു. വാര്‍ത്തയോട് വളരെ വികാരപരമായാണ് വിഷ്ണു പ്രതികരിച്ചത്.

"" എന്തൊരസംബന്ധമാണിത്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഒരു കുടുംബവും ജീവിതവുമുണ്ട്. കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ പെരുമാറൂ. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി ഇങ്ങനെയൊന്നും ചെയ്യരുത്. വിഷ്ണു കുറിച്ചു.

തമിഴ് ചിത്രം രാക്ഷസന്‍ തിയേറ്ററുകളില്‍ ഹിറ്റായി ഓടുമ്പോഴാണ് അതിലെ നായകനായ വിഷ്ണു താന്‍ വിവാഹമോചിതനായെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ വഴി പ്രേക്ഷകരെ അറിയിച്ചത്. നടന്റെ ആരാധകര്‍ ഏറെ വിഷമത്തോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഈ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെയാണ് അമലാ പോളും വിഷ്ണുവും വിവാഹിതരാകുന്നു എന്ന വാര്‍ത്ത തമിഴ് സിനിമാ ലോകത്ത് പ്രചരിച്ചത്.

2016ലാണ് അമലാ പോള്‍ സംവിധായകന്‍ എം.എല്‍.വിജയ്യുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. തുടര്‍ന്ന് നടി സിനിമയില്‍ സജീവമാകുകയായിരുന്നു. രാക്ഷസന്റെ വിജയാഘോഷങ്ങള്‍ക്കിടയിലാണ് വിഷ്ണു തന്നെ തന്റെ വിവാഹബന്ധം വേര്‍പെടുത്തിയ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഒരു വര്‍ഷമായി താനും രജനിയും വേര്‍പിരിഞ്ഞ് താമസിക്കുകയാമെന്നും തങ്ങള്‍ക്ക് ഒരു മകനുണ്ടെന്നും മകനുവേണ്ടി ഏല്ലാ കാലത്തും ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യുമെന്നും വിഷ്ണു പറഞ്ഞിരുന്നു. വേര്‍പിരിഞ്ഞാലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്ന് വിഷ്ണു ട്വിറ്ററില്‍ കുറിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക