Image

ഹനുമാനെ ദളിത്‌ എന്ന്‌ വിളിച്ച യോഗി ആദിത്യനാഥിനെതിരെ ലീഗല്‍ നോട്ടീസ്‌

Published on 29 November, 2018
ഹനുമാനെ ദളിത്‌ എന്ന്‌ വിളിച്ച യോഗി ആദിത്യനാഥിനെതിരെ ലീഗല്‍ നോട്ടീസ്‌


ജയ്‌പൂര്‍: ഹനുമാന്‍ ദളിത്‌ ആണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച്‌ രാജസ്ഥാനിലെ വലതുപക്ഷ സംഘടനയുടെ ലീഗല്‍ നോട്ടീസ്‌. നോട്ടീസ്‌ നല്‍കിയ രാജസ്ഥാന്‍ സര്‍വ്‌ ബ്രാഹ്മിണ്‌ മഹാസഭ ആദിത്യനാഥിന്‌ മാപ്പു പറയാന്‍ മൂന്ന്‌ ദിവസം നല്‍കിയിട്ടുണ്ട്‌ .

ആല്‍വാര്‍ ജില്ലയിലെ തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. `ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. കാട്ടില്‍ കഴിയുന്നവന്‍. വടക്കും കിഴക്കും തെക്കും പടിഞ്ഞാറുമുള്ള എല്ലാ ഇന്ത്യന്‍ സമൂഹങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‌ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ ബജ്രംഗ്‌ ബലി. ഇത്‌ രാമന്റെ ആഗ്രഹമാണ്‌. അദ്ദേഹത്തിന്റെ ആ ആഗ്രഹം നിറവേറ്റുന്നതുവരെ നമ്മള്‍ വിശ്രമിക്കേണ്ടതില്ല' എന്നായിരുന്നു ആദിത്യനാഥ്‌ പറഞ്ഞത്‌.
ഹനുമാന്‍ ദളിത്‌ ആദിവാസി; ഓരോ ദളിതനും ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്യണം; ഹനുമാന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ യോഗി ആദിത്യനാഥ്‌

രാമന്റെ ഭക്തര്‍ ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്യും. രാവണ ഭക്തന്‍മാര്‍ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യുക.- എന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞിരുന്നു. എന്നാല്‍ ആദിത്യനാഥ്‌ തെരഞ്ഞെടുപ്പ്‌ നേട്ടങ്ങള്‍ക്കായി ഹനുമാന്റെ ജാതി ഉപയോഗിക്കുകയാണെന്ന്‌ രാജസ്ഥാന്‍ സര്‍വ്‌ ബ്രാഹ്മിണ്‌ മഹാസഭ പ്രസിഡന്റ്‌ സുരേഷ്‌ മിശ്ര പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക