Image

പെരുമ്പാവൂരില്‍ മൂന്ന്‌ ബോഡോ തീവ്രവാദികള്‍ പിടിയില്‍

Published on 29 November, 2018
 പെരുമ്പാവൂരില്‍ മൂന്ന്‌ ബോഡോ തീവ്രവാദികള്‍ പിടിയില്‍

കൊച്ചിയില്‍ നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഓഫ്‌ ബോഡോ ലാന്‍ഡില്‍ ഉള്‍പെട്ട മൂന്നു ഭീകരവാദികള്‍ പിടിയില്‍. അസം പൊലീസ്‌ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസാണ്‌ പെരുമ്പാവൂര്‍ മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ്‌ കമ്പനി വളഞ്ഞാണ്‌ ഇവരെ പിടികൂടിയത്‌.

ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരിലാണ്‌ എറണാകുളത്ത്‌ എത്തിയത്‌. തൊഴിലാളികളാണെന്ന തരത്തില്‍ താമസിച്ച്‌ വരികയായിരുന്നു. ഇവര്‍ കേരളത്തിലെത്തിയിട്ട്‌ 15 ദിവസമായതായാണ്‌ വിവരം.

പ്രതികളെ ആസാം പൊലീസ്‌ എത്തി കൊണ്ടു പോകും. ഇവര്‍ കൊലപാതക കേസുകളിലടക്കം പ്രതികളാണെന്നും പൊലീസ്‌ വ്യക്തമാക്കി.

അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേനയാണ്‌ ഇവര്‍ രണ്ടാഴ്‌ച്ചയോളം പെരുമ്പാവൂരില്‍ തങ്ങിയത്‌. ഇവര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസുകള്‍ ഉള്ളതായി പോലീസ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക