Image

എത്രയോ ലജ്ജാകരം ഈ പ്രളയ ദുരിത സഹായ യജ്ഞം- (ജോജോ തോമസ്, ന്യൂയോര്‍ക്ക്)

ജോജോ തോമസ്, ന്യൂയോര്‍ക്ക് Published on 29 November, 2018
എത്രയോ ലജ്ജാകരം ഈ പ്രളയ ദുരിത സഹായ യജ്ഞം- (ജോജോ തോമസ്, ന്യൂയോര്‍ക്ക്)
ന്യൂയോര്‍ക്ക്: ഇപ്പോഴും സ്വപ്ന ലോകത്തു ജീവിക്കുന്നവരാണോ ഈ സിനിമാ നക്ഷത്രങ്ങളെന്ന നടീനടന്മാര്‍. അപ്രതീക്ഷിതമായെത്തിയ പ്രളയം കെടുത്തിയ കുടുംബാംഗങ്ങള്‍ ഇന്നും ദയനീയമായി കേഴുകയാണ് കേരളാ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത 10,000 രൂപയ്ക്കായി.

ജനന മരണ നിരക്കുകള്‍ക്ക് ഇന്നും വ്യക്തതയില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രളയക്കെടുതിക്കായി കൈകാലിട്ട് അടിക്കുന്ന കുടുംബങ്ങളെ തിരിഞ്ഞുനോക്കുവാന്‍ ആര്‍ക്കും നേരമില്ലാ.

ദൃശ്യമാദ്ധ്യമങ്ങളും, അച്ചടി മാദ്ധ്യമങ്ങളും താരസംഘടകളുടെ തലപ്പാവു വഹിക്കുന്ന അമ്മയുമായി കൈ കോര്‍ത്ത് റേറ്റിങ്ങിനായി പിരിവു ഷോ സംഘടിപ്പിക്കുന്നു ഡിസംബര്‍ 7ന്.  വല്ല ആവശ്യമുണ്ടോ? 
ഇതെല്ലാം ഒരു പ്രഹസനമല്ലെ? ഈ താര രാജാക്കന്മാരും, നിലവിലുള്ള കേരള രാഷ്ട്രീയ നേതൃത്വ സംവിധാനവും അണികളും, പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായ പട്ടിണി പാവങ്ങളെ രക്ഷിക്കാന്‍ അറേബ്യന്‍ നാട്ടില്‍ പോയി 'ഷോ' നടത്തുന്നു.
എത്രയോ ലജ്ജാകരം.
ഇംഗ്ലീഷില്‍ പറയും 'Shame on You'!
മനസ്സിലായൊ ആ പോ?
തൊലിക്കട്ടിയും, തലക്കനവും ഉണ്ടേല്‍ ആസ്ഥാനത്ത് ആലു കിളുത്താല്‍
തണലാവുമെന്ന പോലെ കരുതുമോ?

എത്രയോ ലജ്ജാകരം ഈ പ്രളയ ദുരിത സഹായ യജ്ഞം- (ജോജോ തോമസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക