പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രേലിയ രക്തദാന ക്യാന്പ് ശനിയാഴ്ച
OCEANIA
29-Nov-2018

മെല്‍ബണ്‍: പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രേലിയായുടെ നേതൃത്വത്തില്‍, ഓസ്‌ട്രേലിയായിലെ മലയാളികള്‍ക്കിടയില്‍ നടത്തുവാനുദ്ദേശിക്കുന്ന രക്തദാന ക്യാന്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എംഎല്‍എമാരായ പി.ടി. തോമസും വി. ടി. ബല്‍റാമും ചേര്‍ന്ന് നിര്‍വഹിച്ചു. ക്യാന്പയിന്റെ ഭാഗമായി, ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ 1 ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാന്പിന് എല്ലാവിധ വിജയാശംസകളും എംഎല്‍എമാര്‍ അറിയിച്ചു.
സമ്മേളനത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രേലിയ പ്രസിഡന്റ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും, രക്തദാന ക്യാന്പയിനുമായി ബന്ധപ്പെട്ട് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പദ്ധതികളും തോമസ് ജേക്കബ് വിശദീകരിച്ചു. ഒഐസിസി ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ഹൈനസ് ബിനോയ് ആശംസകളറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അനിത ദുദാനി സ്വാഗതവും വൈസ് പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍ കൃതജ്ഞതയുമര്‍പ്പിച്ച യോഗത്തിന്, അജിഷ് രാമമംഗലം, ഷാജു നടരാജന്‍, സെബാസ്റ്റ്യന്‍ ജേക്കബ്, ബാബു മണലേല്‍, അനില്‍ തരകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: തോമസ് ജേക്കബ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments