Image

രണ്ടാമതും പെണ്‍കുട്ടി: പതിനെട്ട്‌ ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മ നിലത്തടിച്ച്‌ കൊലപ്പെടുത്തി

Published on 30 November, 2018
രണ്ടാമതും  പെണ്‍കുട്ടി: പതിനെട്ട്‌ ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മ നിലത്തടിച്ച്‌ കൊലപ്പെടുത്തി


ചെന്നൈ: പതിനെട്ട്‌ ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ അമ്മ അതിക്രൂരമായി കൊലപ്പെടുത്തി. 25കാരിയായ ചെന്നൈ കാശിമേട്‌ സ്വദേശി സെലസ്റ്റീന എന്ന യുവതിയാണ്‌ സ്വന്തം കുഞ്ഞിനെ നിലത്തടിച്ച കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ യുവതിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

രണ്ടാമതും പെണ്‍കുഞ്ഞ്‌ ജനിച്ചതിനെ തുടര്‍ന്ന്‌ യുവതി കുഞ്ഞിനെ ക്രൂരമായി നിലത്തടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രണ്ട്‌ തവണ കുഞ്ഞിനെ നിലത്തടിച്ച്‌ കുഞ്ഞ്‌ മരിച്ചു എന്നുറപ്പായപ്പോള്‍ പാല്‍ കുടിക്കുന്നതിനിടയില്‍ കുഞ്ഞ്‌ ശ്വാസമുട്ടി മരിച്ചു എന്ന്‌ യുവതി ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.

എന്നാല്‍ കുട്ടിയുടെ തലക്കേറ്റ ഗുരുതരമായ ക്ഷതമാണ്‌ മരണത്തിന്‌ കാരണം എന്ന്‌ കണ്ടെത്തിയതോടെ പൊലീസ്‌ യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴികളില്‍ വൈരുദ്യം തോന്നിയ പൊലീസ്‌ സംഭവത്തില്‍ കൊലപാതകത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

പൊലീസ്‌ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു, രണ്ടാമതും പെണ്‍കുഞ്ഞിനെ ജന്‍മം നല്‍കിയതിനെ തിടര്‍ന്ന്‌ ഭര്‍ത്താവില്‍നിന്നും മാനസികമായും ശാരീരികമായും പീഡനം നേരിടേണ്ടി വന്നിരുന്നു. ഭര്‍ത്താവ്‌ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയത്തിലാണ്‌ താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്‌ എന്ന്‌ യുവതി പൊലീസിന്‌ മൊഴി നല്‍കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക