Image

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റര്‍ - വിഷു ആഘോഷം

ജോര്‍ജ് ജോണ്‍ Published on 09 April, 2012
കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റര്‍ - വിഷു ആഘോഷം
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഏപ്രില്‍ 14 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 04.30 ന് അന്‍ ഡെന്‍ ഡ്രൈ സ്റ്റൗനന്‍ 42 സി. ലെ (An den Drei Steinen 42 c) സെന്‍െ് ക്രിസ്റ്റഫര്‍ പള്ളി ഹാളില്‍ വച്ച് ഈ വര്‍ഷത്തെ ഈസ്റ്റര്‍-വിഷു ആഘോഷിക്കുന്നു. ഈസ്റ്റര്‍ - വിഷു അവതരണം, ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, സംഗീതം, ആശംസകള്‍, സ്‌കിറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈസ്റ്റര്‍-വിഷു ലഘുഭക്ഷണവും കേരളസമാജം ഒരുക്കുന്നു. ഈ ആഘോഷത്തിലേക്ക് സമാജം എല്ലാ മെംമ്പറന്മാരെയും, സുഹ്യത്തുക്കളെയും കുടുബസമേതം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോശി മാത്യു (069-85704368); ഡോ. മങ്ക പെരുന്നേപ്പറമ്പില്‍ (06181-6681981); ഡോ. അജാക്‌സ് മൊഹമ്മദ് (06103-573193) എന്നിവരുമായി ബന്ധപ്പെടുകയോ വെബ്‌സൈറ്റ് www.keralasamjam-frankfurt.com സന്ദര്‍ശിക്കുകയോ ചെയ്യുക.

ഈസ്റ്റര്‍-വിഷു ആഘോഷവേളയില്‍ കേരളസമാജത്തിന്റെ മലയാളം സ്‌ക്കൂള്‍ പുനരാരംഭ ഉദ്ഘാടനവും നടത്തും. ഏപ്രില്‍ 22 മുതല്‍ മലയാളം സ്‌ക്കൂള്‍ ഹൗസ് ഡെര്‍ ഫോള്‍ക്‌സ് ആര്‍ബെയിറ്റ്, എഷന്‍ഹൈമര്‍ അന്‍ലാഗെ 21 ല്‍ (Haus Der Volksarbeit, Eschenheimer Anlage 21, 60318 Frankfurt) ല്‍ വച്ചായിരിക്കും നടത്തുക. സ്‌ക്കൂള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. അജാക്‌സ് മൊഹമ്മദ് (06103-573193); ബോബി ജോസഫ് (069-95114889) എന്നിവരുമായി ബന്ധപ്പെടുക.
കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റര്‍ - വിഷു ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക