Image

ജീന്‍സ് വിപണി കീഴടക്കുന്ന 'യോഗ പാന്റ്‌സ്' ജോര്‍ജ് തുമ്പയില്‍ (ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 01 December, 2018
 ജീന്‍സ് വിപണി കീഴടക്കുന്ന 'യോഗ പാന്റ്‌സ്' ജോര്‍ജ് തുമ്പയില്‍  (ജോര്‍ജ് തുമ്പയില്‍ )
ലോകത്തിന് ഭാരതത്തിന്റെ സംഭാവനയാണ് യോഗ. യോഗയ്ക്ക് നോര്‍ത്ത് അമേരിക്കയുടെ സംഭാവനയാണ് യോഗ പാന്റ്‌സ്.  ഇനിയല്‍പം യോഗ പാന്റ്‌സ് പുരാണം....  യോഗ പരിശീലിക്കുന്ന വനിതകള്‍ക്ക് ജീന്‍സിനേക്കാള്‍ സുഖപ്രദമായി ധരിക്കാനുദ്ദേശിച്ച്  ലുലു ലെമന്‍  1998ല്‍ വില്‍പനയ്ക്ക് വച്ച യോഗ പാന്റുകള്‍ പിന്നീട് വനിതകള്‍ രണ്ടു കൈയും നീട്ടി ഏറ്റുവാങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്. സ്ത്രീകള്‍ക്ക് യോഗ സ്റ്റുഡിയോയില്‍ ഉപയോഗിക്കാനുദ്ദേശിച്ചായിരുന്നു ലുലു ലെമന്റെ പാന്റുകളെങ്കിലും മൃദുവായതും നന്നായി വലിയുന്നതും ധരിക്കാന്‍ വളരെ സുഖപ്രദവുമാണ് എന്നതിനാല്‍ പ്രസ്തുത യോഗ പാന്റുകള്‍ക്ക് വളരെ പ്രചാരം ലഭിച്ചു. 

യോഗാ മാറ്റില്‍ നിന്ന,് വളയുകയും തിരിയുകയും നിവരുകയുമൊക്കെ ചെയ്യുന്ന വേളയില്‍ പരുപരുത്ത ജീന്‍സിനേക്കാള്‍ എന്തുകൊണ്ടും നല്ലത് വളരെ മൃദുവായ പാന്റുകളാണെന്ന് അവയ്ക്ക് ലഭിക്കുന്ന വന്‍ഡിമാന്‍ഡ് സാക്ഷ്യപ്പെടുത്തുന്നു. നൈലോണും ലിക്ര സിന്തറ്റിക് ഇലാസ്റ്റിക് നൂലുകളും ഉപയോഗിച്ചായിരുന്നു ഇവ നിര്‍മിച്ചിരുന്നത്.   കാനഡയിലെ  വാന്‍കൂവര്‍  ആസ്ഥാനമായുള്ള ലുലു ലെമന്‍  വസ്ത്രനിര്‍മാണരംഗത്തെ പ്രമുഖ ബ്രാന്‍ഡാണ്. ആഗോളതലത്തില്‍ നാനൂറിലേറെ  സ്റ്റോറുകള്‍ ഇവരുടേതായുണ്ട്. കനേഡിയന്‍ സംരംഭകനായ  ഡെനിസ് ജെ വില്‍സണ്‍ ആണ് 1998ല്‍ ഘൗഹൗഹലാീി അവേഹലശേരമ കിരയ്ക്ക് തുടക്കമിട്ടത്.
ആദ്യനാളുകളില്‍ ഒരു വ്യായാമമുറ എന്ന നില്‌യ്ക്ക് തുടങ്ങിയ യോഗയ്ക്ക് ഇടക്കാലത്ത് കാര്യമായ പ്രചാരമില്ലായിരുന്നുവെങ്കിലും ഇന്ന് ജനഹൃദയങ്ങളെ യോഗ, കീഴടക്കിയിരിക്കുന്നു. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പുവരുത്തി പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ദിവസേനയുള്ള പരിശീലനത്തിലൂടെ മനസിന്റെയും ആത്മാവിന്റെയും അനന്തസാധ്യതകളെ പുറത്തുകൊണ്ടുവരുന്ന വ്യയാമരീതിയാണ് യോഗ. കേവലം വ്യായാമമുറയ്ക്കപ്പുറം ഇതൊരു ജീവിതചര്യയാണ്. 
1980കളിലാണ് ഒരു  വ്യായാമമുറയെന്ന നിലയില്‍  പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ യോഗ പ്രചാരത്തിലായത്. ഇടയ്ക്ക് അത് മന്ദഗതിയിലായിരുന്നുവെങ്കിലും 2000ന്റെ ആദ്യപാദങ്ങളില്‍ കൂടുതല്‍ വാണിജ്യവല്‍കരിച്ച്  തിരിച്ചുവന്നു. അമേരിക്കയില്‍ 2008 കാലത്ത് യോഗാ പഠിച്ചിരുന്നവരുടെ സംഖ്യ 16 മില്യനായിരുന്നുവെങ്കില്‍ 2016 ല്‍  36 മില്യന്‍ ആളുകള്‍ യോഗയെ സ്വീകരിച്ചതായി കണക്കുകള്‍ പറയുന്നു.
2014 കാലത്ത് ടീനേജ് പെണ്‍കുട്ടികള്‍ക്ക് ജീന്‍സിന് പകരം ലെഗിന്‍സിനോടായിരുന്നു പ്രിയം. എന്നാല്‍ യോഗ പാന്റ്‌സുകള്‍ കളം കീഴടക്കിയതോടെ അവ ഇന്ന് ഓഫിസുകളിലേക്ക് പോലും  ധരിക്കുന്നു.

യു എസ് സെന്‍സസ് ബ്യൂറോയുടെ കണക്ക് പ്രകാരം   2017ല്‍ യോഗാ പാന്റ്‌സുകളുടെ ഇറക്കുമതി ഇതാദ്യമായി ജീന്‍സിന്റെ വില്‍പനയെ  മറികടന്നു എന്നതാണ് ശ്രദ്ധേയവും അതിശയകരവുമായ കാര്യം.  

 യോഗ പാന്റുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ്,  ഡെനിമിന്  നിലനില്‍പിനെ പോലും ബാധിക്കുന്ന വിധത്തില്‍   ഭീഷണിയായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഡിമാന്‍ഡേറുന്നതോടെ പാന്റ്‌സിന്റെ മാര്‍ക്കറ്റില്‍ മാത്സര്യവും വര്‍ധിച്ചുവരുന്നു. പാന്റ്‌സുകള്‍ക്ക് തുടക്കമിട്ട    ലുലു ലെമനാവട്ടെ മല്‍സരം നേരിടാനായി    പുതിയ തുണിത്തരങ്ങള്‍ ഇറക്കുന്നതിന് പണമിറക്കാനുള്ള ശ്രമത്തിലാണ്്. ഇടപാടുകാരുടെ  പ്രതീക്ഷകള്‍ക്കൊത്ത്  ഉയരണമെങ്കില്‍ ഗുണനിലവാരകാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയുന്നു ലുലുലെമന്‍ ചീഫ് പ്രോഡക്ട് ഓഫിസര്‍.

എന്തായാലും ഈ യോഗാ പാന്റ്‌സിന്റെ വരവ് ഉചിതമായ സമയത്തുതന്നെയായി. യോഗ പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ ഡിമാന്‍ഡുള്ള സാഹചര്യം പ്രാക്ടീസ് പാന്റ്‌സിനും ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഈ പാന്റ്‌സുകള്‍ ഓഫിസുകളിലേക്കും വിനോദയാത്രയ്ക്കും എല്ലാം അനുയോജ്യമാണന്നതാണ് ഇതിന് സ്വീകാര്യതയേറ്റുന്നത്. 
എന്‍ പി ഡി ഗ്രൂപ്പ് അനലിസ്റ്റ് മാര്‍ഷല്‍  കോഹന്റെ അഭിപ്രായത്തില്‍ ബോട്ടംസ് ആന്‍ഡ് ലെഗിന്‍സ് വ്യാപാരം ഒരു ബില്യന്‍ ഡോളറിന്റെ വ്യവസായമായി ഉയര്‍ന്നിരിക്കുന്നു. ലുലു ലെമന്റെ സംരംഭം വിജയിച്ചതോടെ പാന്റ്‌സ് വിപണി കീഴടക്കാനുള്ള മല്‍സരത്തില്‍ അഡിഡാസും നൈക്കും  സജീവമാണ്. പതിനായിരത്തിലേറെ തരത്തിലുള്ള പാന്റുകള്‍ ലഭ്യമാണന്ന് റീട്ടെയ്ല്‍ റിസര്‍ച്ച് ഫേം കണക്കുകള്‍ തെളിയിക്കുന്നു.   

അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്‍ഡസ്-സരസ്വതി നാഗരികതയില്‍ ഉരുത്തിരിഞ്ഞ് വന്ന യോഗയ്ക്ക് റിഗ്വേദത്തിലും പരാമര്‍ശമുണ്ട്. ലോകം ഏറ്റെടുത്തുകഴിഞ്ഞ യോഗാഭ്യാസത്തിന് അനുയോജ്യമായ വസ്ത്രധാരണരീതികള്‍ കാലോചിതമായി മാറിവരുകയും ചെയ്തിട്ടുണ്ട്. യോഗ പാന്റ്‌സ് അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. മള്‍ട്ടി മില്യണ്‍ ഡോളറിന്റെ ബിസിനസ് സംരംഭമായി ഇത് മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

 ജീന്‍സ് വിപണി കീഴടക്കുന്ന 'യോഗ പാന്റ്‌സ്' ജോര്‍ജ് തുമ്പയില്‍  (ജോര്‍ജ് തുമ്പയില്‍ ) ജീന്‍സ് വിപണി കീഴടക്കുന്ന 'യോഗ പാന്റ്‌സ്' ജോര്‍ജ് തുമ്പയില്‍  (ജോര്‍ജ് തുമ്പയില്‍ ) ജീന്‍സ് വിപണി കീഴടക്കുന്ന 'യോഗ പാന്റ്‌സ്' ജോര്‍ജ് തുമ്പയില്‍  (ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക