ചെന്നൈ: സൈനിക മേഖലയില്‍ മാങ്ങ പറിക്കാന്‍ കയറിയ ബാലന്‍ സൈനികന്റെ വെടിയേറ്റ്
മരിച്ചു. ചെന്നൈ സെന്‍ട്രലിലെ 13 കാരനായ ദില്‍ഷനാണ് മരിച്ചത്. തലക്ക് വെടിയേറ്റ
ദില്‍ഷനെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം
സംഭവിക്കുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
വെടിവെച്ച സൈനികനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും,
നാട്ടുകരുമാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നത്. അതിനിടെ സംഭവത്തെക്കുറിച്ച്
സൈന്യവും, പോലീസും അന്വേഷണം ആരംഭിച്ചു.