Image

സാമ്പത്തിക പ്രതിസന്ധി; സൗജന്യയാത്രകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി

Published on 01 December, 2018
സാമ്പത്തിക പ്രതിസന്ധി; സൗജന്യയാത്രകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി എംഡി ടോമിന്‍ ജെ.തച്ചങ്കരി ര്!ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമായും ചെലവു ചുരുക്കാനുള്ള കര്‍ക്കശ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.  അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുക, വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎസ്ആര്‍ടിസി പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്.

നിലവില്‍ നല്‍കി വരുന്ന പാസുകളും കണ്‍സെഷനുകളും കെഎസ്ആര്‍ടിസിക്ക് അധികബാധ്യത ഉണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാകാലങ്ങളായി കെഎസ്ആര്‍ടിസി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നല്‍കി വരുന്ന കണ്‍സെഷനുകള്‍ക്കുള്ള തുക സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക