Image

നാടന്‍ സദ്യയൊരുക്കാന്‍ അങ്കമാലിക്കാര്‍

ജോയ് അഗസ്റ്റി Published on 09 April, 2012
നാടന്‍ സദ്യയൊരുക്കാന്‍ അങ്കമാലിക്കാര്‍

സ്‌ക്കോട്ട്‌ലഡിലെ ഗ്ലാസ്‌ഗോയില്‍ ഈ മാസം 13, 14, 15 തീയതികളിലായി നടക്കുന്ന അങ്കമാലി സല്ലാപത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഷൈജന്‍ ജോസഫ് അറിയിച്ചു.

13 ന് വിവിധ ഹോട്ടലുകളിലായി റൂമുകള്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ ചെക്ക്-ഇന്‍ ചെയ്ത ശേഷം വൈകീട്ട് നാലുമണിയോടെ സല്ലാപം നടക്കുന്ന സല്ലാപ നഗറില്‍ (
ഡംബാര്‍ട്ടന്‍ ബറ ഹാള്‍, CASTLE STREET, G82 IJY) എത്തിചേരുന്നു. റജിസ്‌ട്രേഷനും ചായക്കും ശേഷം ഗ്ലാസ്‌ഗോയിലെ വിനോദകേന്ദ്രമായ എക്ക്‌സ്‌കേപ് എത്തുന്ന സല്ലാപാംഗങ്ങള്‍ വിനോദത്തിനു ശേഷം രാത്രി 9 മണിയോടെ തിരിച്ച് ഹാളിലെത്തുന്നു. ഭക്ഷണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം 11മണിയോടെ താമസ സ്ഥലത്തേക്ക് മടങ്ങുന്നു. പിറ്റേന്ന് 10.30ന് ഗ്ലാസ്‌ഗോ ലോക്ലോമണ്ട് തടാകത്തിലൂടെയുള്ള ഒരു മണിക്കൂര്‍ നീളുന്ന ബോട്ടിംഗ്, മറ്റ് സൈറ്റ് സീയിംഗ് എന്നിവയ്ക്ക് ശേഷം 3 മണിയോടെ തിരിച്ച് ഹാളിലെത്തുന്നു. പിന്നീട് നാട്ടിലെ അന്യം നിന്നുപോയ നാടന്‍ വിവാഹ സദ്യയെ അനുസ്മരിപ്പിക്കുന്ന നാടന്‍ സദ്യയൊരുക്കും. സല്ലാപാംഗങ്ങള്‍ ഏവരും ചേര്‍ന്നൊരുക്കുന്ന ഈ സദ്യയില്‍ വിവിധ നാടന്‍ കറികള്‍ക്കൊപ്പം അങ്കമാലി സ്‌പെഷ്യല്‍ മീനും മാങ്ങയും കറി ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് 7 മണിയോടെ സല്ലാപത്തിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നു. രാത്രി ഏറെ വൈകി അവസാനിക്കുന്ന സല്ലാപത്തില്‍ നിരവധി കലാപരിപാടികള്‍ക്കൊപ്പം വിവിധ തരം ഗെയിംസുകളും ഉണ്ടായിരിക്കും. വീണ്ടും ഞായറാഴ്ച്ചത്തെ സൈറ്റ് സീയിംഗിന് ശേഷം ഏവരും മടങ്ങുന്നു. തികച്ചും ഗൃഹാതുരത്വമുണര്‍ത്തുന്ന സല്ലാപം എന്തു കൊണ്ടും മറ്റ് സംഗമങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരനുഭൂതി ഉണര്‍ത്തും എന്നുറപ്പ്.

രണ്ട് ദിവസത്തെ സല്ലാപത്തിനെത്തുന്ന ഒരു കുടുംബത്തിന് 30 പൗണ്ടും ശനിയാഴ്ച മാത്രം എത്തുന്ന ഒരു കുടുംബത്തിന് 20 പൗണ്ടും ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്. സല്ലാപത്തിനെത്തുവാന്‍ വൈകി തീരുമാനമെടുത്തവര്‍ എത്രയും പെട്ടെന്ന് തന്നെ ഷൈജന്‍ ജോസഫിനെ 07846509348 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sallapam.co.uk എന്ന സൈറ്റ് സന്ദര്‍ശിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക