Image

ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Published on 02 December, 2018
ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ശബരിമലയിലേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണന്നും നിവേദനത്തില്‍ പറയുന്നു.

ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു. കെ. സുരേന്ദ്രനെതിരെ തെറ്റായ കേസാണ് എടുത്തിട്ടുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയിരുന്ന ശബരിമല ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടമായിരിക്കകയാണ്.

ശബരിമലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു. ശബരിമല വിഷയം പഠിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം.പിമാരുടെ സംഘമാണ് കേരളത്തില്‍ എത്തിയിട്ടുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെട്ടതാണ് കേന്ദ്രസംഘം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക