Image

ശബരിമല; കഴിഞ്ഞ വര്‍ഷം ആദ്യ 13 ദിവസം 50കോടി, ഈവര്‍ഷം ഇതുവരേക്കും വെറും 19 കോടി

Published on 03 December, 2018
ശബരിമല; കഴിഞ്ഞ വര്‍ഷം ആദ്യ 13 ദിവസം 50കോടി, ഈവര്‍ഷം ഇതുവരേക്കും വെറും 19 കോടി


കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്ത് ആദ്യത്തെ പതിമൂന്ന് ദിവസത്തെ ശബരിമലയിലെ വരുമാനം പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ പതിമൂന്ന് ദിവസം ശബരിമലയിലെ വരുമാനം അമ്പത് കോടി അമ്പത് ലക്ഷം (50.5കോടി) രൂപയായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യത്തെ പതിമൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ലഭിച്ചത് വെറും 19 കോടി രൂപ. കാണിക്ക, പൂജാടിക്കറ്റുകള്‍, പ്രസാദ വില്‍പ്പന തുടങ്ങിയ എല്ലാവരുമാനങ്ങളും ഗണ്യമായി കുറഞ്ഞുവെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. മുന്‍വര്‍ഷത്തേതുമായി ഏതാണ്ട് 31 കോടിയുടെ കുറവുണ്ടാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ബോര്‍ഡിന് വന്നു ചേരുക. 
ശബരിമലയിലെ വിവാദങ്ങളും സമരങ്ങളും കാരണം തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ ദേവസ്വംബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത് എന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രചാരണവും വരുമാനത്തെ വലിയ രീതിയില്‍ ബാധിച്ചു. ക്ഷേത്രങ്ങളില്‍ കാണിക്കയിട്ട് ഹിന്ദുവിരുദ്ധ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കിക്കൊടുക്കരുത് എന്നാണ് ഹിന്ദുഐക്യവേദി പോലെയുള്ള സംഘടനകള്‍ പ്രചാരം നല്‍കി വന്നത്. ഇതിന്‍റെയെല്ലാം പ്രതിഫലനമാണ് ശബരിമലയിലെ വരുമാനത്തില്‍ വന്ന ഭീമമായ കുറവ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക