മസ്കറ്റ് : സമാനതകളില്ലാത്ത പ്രളയക്കെടുതിക്കിരയായ കേരളത്തിനു കൈത്താങ്ങുമായി ഒമാനിലെ ബവാന്‍ എഞ്ചിനീയറിംഗ് ഗ്രൂപ്പ് (ബി ഇ സി ) കമ്പനിയും. ജീവനകാരും.
ബി ഇ സി യിലെ ജീവനക്കാര്‍ ചേര്‍ന്ന് പിരിച്ചെടുത്ത സംഭാവന കമ്പനി ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങില്‍ വച്ച് കമ്പനി മാനേജ്മെന്റ് പ്രതിനിധികളായ സന്തോഷ് നായര്‍, ധവല്‍ നിമാവത് എന്നിവരില്‍ നിന്നും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സിക്രട്ടറിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവുമായ പി. എം. ജാബിര്‍ ഏറ്റുവാങ്ങി.
ഈ സംഭാവന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ശേഖരിക്കുന്ന ഫണ്ടിലേക്ക് കൈമാറും എന്ന് പി. എം. ജാബിര്‍ അറിയിച്ചു. കേരളത്തിന്റെ പുന:സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തില്‍ ആവേശകരമായ അനുഭവങ്ങളാണ് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും പി. എം. ജാബിര്‍ അറിയിച്ചു.
വിജയന് കല്ലത്ത്, രഞ്ജിത് ഷാ, പ്രഭാകരന്, ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.