Image

മന്ത്രി മൊയ്‌തീനെതിരെ നാമജപ പ്രതിഷേധം നടത്തിയ സ്‌ത്രീകളെ സദസിലിരുന്ന സ്‌ത്രീകള്‍ കൂക്കി വിളിച്ച്‌ ഇറക്കിവിട്ടു

Published on 05 December, 2018
മന്ത്രി  മൊയ്‌തീനെതിരെ നാമജപ പ്രതിഷേധം നടത്തിയ സ്‌ത്രീകളെ സദസിലിരുന്ന സ്‌ത്രീകള്‍ കൂക്കി വിളിച്ച്‌ ഇറക്കിവിട്ടു
മന്ത്രി എ.സി മൊയ്‌തീനെതിരെ നാമജപ പ്രതിഷേധം നടത്തിയ സ്‌ത്രീകളെ സദസിലിരുന്ന സ്‌ത്രീകള്‍ കൂക്കി വിളിച്ച്‌ ഇറക്കിവിട്ടു. തിരുവനന്തപുരം കാട്ടാക്കട വീരണകാവില്‍ മന്ത്രി പങ്കെടുത്ത ചടങ്ങിലാണ്‌ സംഭവമുണ്ടായത്‌. അഞ്ച്‌ സ്‌ത്രീകളാണ്‌ മന്ത്രിക്കെതിരെ പ്രതിഷേധവുമായി വേദിയിലേക്ക്‌ വന്നത്‌.

എ.സി മൊയ്‌തീന്‍ പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഇവരുടെ നാമജപ പ്രതിഷേധം. സ്വാമിയെ അയ്യപ്പോ എന്ന്‌ വിളിച്ചു കൊണ്ടാണ്‌ സ്‌ത്രീകള്‍ വേദിയിലേക്ക്‌ വന്നത്‌. ഇവര്‍ സദസിലുണ്ടായിരുന്നവരെയും നാമജപം ചൊല്ലാന്‍ പ്രേരിപ്പിച്ചു. പക്ഷേ അവിടെയുണ്ടായിരുന്ന സ്‌ത്രീകള്‍ ഇവരെ കൂക്കി വിളിക്കുകയായിരുന്നു.

ഇതോടെ ഇവര്‍ മടങ്ങിപ്പോയി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളില്‍ നാമജപ പ്രതിഷേധം നടത്താന്‍ സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനം ഉണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക