Image

കണ്ണൂരില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കസ്റ്റഡിയിലായവരില്‍ പിതാവും ഡിവൈഎഫ്‌ ഐ പ്രാദേശിക നേതാവും

Published on 05 December, 2018
കണ്ണൂരില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കസ്റ്റഡിയിലായവരില്‍ പിതാവും ഡിവൈഎഫ്‌ ഐ പ്രാദേശിക നേതാവും

കണ്ണൂര്‍ : പത്താംക്ലാസുകാരി പീഡനത്തിന്‌ ഇരയായ കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴ്‌ പേര്‍ കസ്റ്റഡിയില്‍. പീഡനദൃശ്യങ്ങള്‍ കാണിച്ച്‌ പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്ന്‌ പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ്‌ സംഭവം പുറത്തായത്‌. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പൊലീസിനെ സമീപിച്ചതോടെയാണ്‌ ഞെട്ടിക്കുന്ന പീഡന കഥ പുറത്തായത്‌ .

മാട്ടൂല്‍ സ്വദേശി കെ.വി സന്ദീപ്‌, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിന്‍, പരിപ്പായി സ്വദേശി വി.സി.ഷബീര്‍, നടുവില്‍ സ്വദേശി കെ.വി.അയൂബ്‌, അരിമ്പ്ര സ്വദേശി കെ.പവിത്രന്‍ എന്നിവരാണ്‌ പിടിയിലായത്‌. പറശിനിക്കടവിലെ ലോഡ്‌ജില്‍ വെച്ചതായിരുന്നു പെണ്‍കുട്ടിക്ക്‌ പീഡനം ഏറ്റത്‌.

പെണ്‍കുട്ടിയുടെ പിതാവും പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവുമടക്കം അഞ്ചുപേര്‍ ആണ്‌ പൊലീസ്‌ കസ്റ്റഡിയിലുള്ളത്‌.

ഇരുപതിലേറെ തവണ സ്വന്തം പിതാവടക്കം വിവിധയാളുകള്‍ വിവിധ സ്ഥലങ്ങളില്‍വെച്ച്‌ പീഡിപ്പിച്ചെന്ന്‌ പെണ്‍കുട്ടിയുടെ മൊഴിയുള്ളതായാണ്‌ പോലീസ്‌ പറയുന്നത്‌. അതെ സമയം കേസ്‌ അന്വേഷിക്കുന്നതില്‍ കണ്ണൂര്‍ വനിതാ പൊലീസിന്‌ വീഴ്‌ച സംഭവിച്ചതായും സൂചനയുണ്ട്‌.

പറശനിക്കടവിലെ ലോഡ്‌ജില്‍ വച്ച്‌ നാലുപേര്‍ ചേര്‍ന്ന്‌ പീഡിപ്പിച്ചെന്ന പരാതിയുമായാണ്‌ പെണ്‍കുട്ടിയും മാതാവും കണ്ണൂരിലെ വനിതാ പൊലീസിനെ സമീപിച്ചത്‌.

എന്നാല്‍ കൂടുതലൊന്നും അന്വേഷിക്കാതെ വനിതാ പൊലീസ്‌ കേസ്‌ തളിപ്പറമ്പ്‌ പൊലീസിന്‌ കൈമാറി. തുടര്‍ന്ന്‌ തളിപ്പറമ്പ്‌ പൊലീസാണ്‌ വിശദമായി അന്വേഷിച്ചതും പ്രതികളെ തിരിച്ചറിഞ്ഞതും. മൊബൈല്‍ ഫോണ്‍ ലക്ഷ്യമാക്കിയുള്ള അന്വേഷണം കേസിനു ഗുണം ചെയ്‌തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ്‌ തിരിച്ചറിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക