Image

ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‌ ഫണ്ട്‌ കൈമാറി

Published on 09 April, 2012
ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‌ ഫണ്ട്‌ കൈമാറി
പേരാവൂര്‍ (കണ്ണൂര്‍): വോളിബോളിലെ അദ്‌ഭുത പ്രതിഭയായിരുന്ന, അകാലത്തില്‍ വേര്‍പിരിഞ്ഞ ജിമ്മി ജോര്‍ജിന്റെ ഓര്‍മയ്‌ക്കായി അദ്ദേഹത്തിന്റെ ആരാധകരും മലയാളി വോളിബോള്‍ പ്രേമികളും ചേര്‍ന്ന്‌ ബ്രിട്ടനിലെ ലിവര്‍പൂളില്‍ നടത്തിയ ഒന്നാമത്‌ ജിമ്മി ജോര്‍ജ്‌ അഖില യൂറോപ്‌ വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച്‌ ശേഖരിച്ച ഫണ്ട്‌ ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‌ കൈമാറി. പേരാവൂര്‍ ജിമ്മി ജോര്‍ജ്‌ നഗറില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്റെ ലിവര്‍പൂള്‍ യൂണിറ്റ്‌ പ്രതിനിധി സെബാസ്‌റ്റിയന്‍ ജോസഫ്‌ ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‍ മാനേജിങ്‌ ട്രസ്‌റ്റിയും ജിമ്മിയുടെ സഹോദരനുമായ സെബാസ്‌റ്റിയന്‍ ജോര്‍ജിന്‌ തുക കൈമാറി.

ചടങ്ങില്‍ ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‍ ട്രസ്‌റ്റ്‌ അംഗങ്ങളും നിരവധി സാമൂഹിക, രാഷ്‌ട്രീയ പ്രവര്‍ത്തകരും കായികപ്രേമികളും പങ്കെടുത്തു. ഒന്നാമത്‌ ജിമ്മി ജോര്‍ജ്‌ അഖില യൂറോപ്‌ ടൂര്‍ണമെന്റിന്റെ മുഖ്യസംഘാടകരായ ജോഷി, സജീഷ്‌, ജിബു എന്നിവര്‍ക്കും, ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍ക്കും, ടൂര്‍ണമെന്റ്‌ വന്‍ വിജയമാക്കിയ ബ്രിട്ടനിലെ വോളിബോള്‍ പ്രേമികള്‍ക്കും ഫൗണ്ടേഷനു വേണ്ടി രക്ഷാധികാരിയും ജിമ്മി ജോര്‍ജിന്റെ പിതാവുമായ അഡ്വ. ജോര്‍ജ്‌ ജോസഫ്‌ നന്ദി രേഖപ്പെടുത്തി.
ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‌ ഫണ്ട്‌ കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക