Image

പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും മെയ്‌ നാലിന്‌ കാനഡയില്‍

ജയ്‌സണ്‍ മാത്യു Published on 09 April, 2012
പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും മെയ്‌ നാലിന്‌ കാനഡയില്‍
ടൊറന്റോ: കേരളത്തിലെ പ്രശസ്‌ത പിന്നണി ഗായിക സുജാത മോഹനും മകള്‍ ശ്വേതാ മോഹനും പങ്കെടുക്കുന്ന സംഗീത-നൃത്ത-കോമഡിഷോ മെയ്‌ നാലിന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ കാനഡയിലെ ഓക്‌വില്ലിലുള്ള മീറ്റിംഗ്‌ ഹൗസില്‍ അരങ്ങേറും.

മിസ്സിസാഗായിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചാണ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നത്‌.

കോമഡി താരങ്ങളായ രമേഷ്‌ പിഷാരടി, സുബി സുരേഷ്‌, ഐഡിയ സ്റ്റാര്‍സിംഗര്‍ വിജയി വിവേകാനന്ദന്‍, അമൃത സൂപ്പര്‍സ്റ്റാര്‍ വിജയി ആനന്ദ്‌ എന്നിവരും `ജാഡു എന്റെര്‍ടൈന്‍മെന്റ്‌ ഡാന്‍സ്‌ ഗ്രൂപ്പും പ്രോഗ്രാമില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രവേശനം സൗജന്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും പ്രോഗ്രാം സെക്രട്ടറി ഫിലിപ്പ്‌ അഞ്ചേരിലിനെ ( 647.938.7136) ബന്ധപ്പെടുകയോ, www.stpeterscanada.org എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക.
പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും മെയ്‌ നാലിന്‌ കാനഡയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക