Image

ഭാരതത്തിന്റെ ആത്മീയ നയതന്ത്ര പ്രതിനിധി സ്വാമി വിവേകാനന്ദന്‍

Published on 08 December, 2018
ഭാരതത്തിന്റെ ആത്മീയ നയതന്ത്ര പ്രതിനിധി സ്വാമി വിവേകാനന്ദന്‍
മതങ്ങളുടെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗം കാലഘട്ടത്തിലെ വിശിഷ്ട സംഭവമായിരുന്നു. ആഗോളതലത്തില്‍ ഹിന്ദു അംഗീകരിക്കപ്പെടാനും അതിന്റൊ സാര്‍വ്വ ലൗകികത്വം തൊട്ടറിയാനും ലോകജനതക്ക് സാധിച്ചു. സ്വാമിജിഎപ്പോഴും വേദങ്ങളുടെ മാനുഷികമായ സാര്‍വ്വ ലൗകികത്വത്തിനാണ്ഊന്നല്‍ കൊടുത്തിരുന്നത്. സേവനത്തിലുള്ള വിശ്വാസം; മറിച്ച് ഹിന്ദു സിദ്ധാന്തങ്ങളിലല്ല അദ്ദേഹം വിശ്വസിച്ചിരുന്നത്. ഒരു സമാധാനപ്രണേതാവിനുപരി ഹിന്ദു ചിന്താധാരയില്‍ ഊര്ജ്ജം പകരുന്നതായിരുന്നു അദ്ദേഹത്തിന്റൊ പ്രവര്ത്തനങ്ങള്‍. ഹിന്ദു വിശ്വാസങ്ങളില്‍ കൂടെയാണ് ഭാരതത്തെയും അതിലെ ജനങ്ങളെയും അദ്ദേഹം നിര്‍വചിച്ചത്, അതുപോലെ മറിച്ചും. ഭാരതത്തിന്റെ ഓരോ തരി മണ്ണും, ഓരോ സ്ഥലവും, ഓരോ കാലാവസ്ഥയും, ഓരോ മഴത്തുള്ളിയും, ഹിന്ദുവിശ്വാസങ്ങള്ക്ക് ഓര്‍മ്മക്കപ്പുറം സംഭാവനകള്‍നല്കിയിട്ടുണ്ട്.

നമ്മുടെ ശിവന്‍ കൈലാസത്തിലും ശ്രീകൃഷ്ണന്‍ ഗോകുലത്തിലും, ദണ്ഡകാരണ്യത്തിലോ, കിഷ്കിന്തയിലോ ശ്രീരാമന്‍ അലഞ്ഞുനടന്നിരുന്നു. ഹിന്ദുവിന്റെക ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ എത്തി, സൗരാഷ്ട്രമതക്കാരെത്തി, മുസ്ലീമെത്തി, അതോടൊപ്പം സിഖ് മതം, ജൈനമതം, ബുദ്ധമതം എല്ലാം ഭാരതത്തിലെത്തി. പ്രകൃതിസ്‌നേഹത്തിനും മൃഗസംരക്ഷണത്തിനും ഒപ്പം ഈ മതങ്ങളെയെല്ലാം അവരുടെ വിശ്വാസപ്രമാണങ്ങള്കാഗത്തുകൊണ്ട് തങ്ങളോടൊപ്പംചേര്ത്തുത.ഇങ്ങനെ മറ്റു മതങ്ങളെയെല്ലാം ഹിന്ദുക്കള്‍ കൂടെക്കൂട്ടിയെങ്കിലും പാശ്ചാത്യരാജ്യങ്ങളില്‍ എല്ലാ മതങ്ങളുടെയും അമ്മയായഹിന്ദു വിശ്വാസങ്ങളെക്കുറിച്ച് അവബോധമില്ലായിരുന്നു. വാസ്‌കോഡി ഗാമ, മാര്‍ക്കോ പോളോ തുടങ്ങിയസഞ്ചാരികള്‍ ഭാരതത്തിലെത്തിയെങ്കിലും അവര്‍ ശ്രദ്ധ ചെലുത്തിയിരുന്നത് ആത്മീയതയിലല്ലായിരുന്നു, അനാത്മികതയില്‍ അല്ലെങ്കില്‍ ഭൗതികതയിലായിരുന്നു ഭാരതവും ഭാരതത്തിലെ ജനങ്ങളും ആത്മീയതയില്‍ പുറകോട്ടാണെന്നും, മതപരിവര്ത്താനത്തിനനുയോജിച്ചവരാണെന്നും പാശ്ചാത്യര്‍ കണ്ടെത്തി.

നമ്മുടെ സര്‍ഗശക്തി ഏകദേശം 200 വര്‍ഷങ്ങള്‍ക്കു പിറകിലേക്ക്‌കൊണ്ടുപോവേണ്ടതുണ്ട്. അന്ന് ആത്മീയതയില്‍ പിറകോട്ടായിരുന്ന ഇന്ത്യന്‍ ജനതയെയും ഉയര്‍ത്തേണ്ടതാണെന്ന് ഇവിടെയെത്തിയ മിഷനറിമാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയും കരുതിയിരുന്നു. ഉദാഹരണത്തിന്വില്യം കോറേയുടെ ഡച്ച്‌കോളനിയുടെ പദ്ധതികളുംപ്രവര്‍ത്തനങ്ങളും സെറാംപൂരില്‍ കേന്ദ്രീകരിച്ചായിരുന്നു നടത്തിയിരുന്നത്. മിഷനറി പ്രവര്ത്തിനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്അദ്ദേഹം ഭാരതത്തിലുടനീളം സഞ്ചരിച്ചു. പക്ഷേ നമ്മുടെ വേദങ്ങളുടെ അര്‍ത്ഥഭംഗിയും, ഐശ്വര്യവും അദ്ദേഹത്തെ ആമാഗ്‌നനാക്കിയിരുന്നു. അങ്ങനെ പല വേദങ്ങളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. 1816ല്‍ അദ്ദേഹം സെറാംപൂര്‌കോനളേജ് സ്ഥാപിക്കുകയുണ്ടായി. പള്ളികളില്‍ കിട്ടുന്ന വിജ്ഞാനത്തിനുപരിഭാരതത്തിലെ ആത്മീയനീബിഡത,പാശ്ചാത്യര്‍ മനസിലാക്കുകയുണ്ടായി. ഈ ഒരന്തരീക്ഷത്തില്‍ സ്വാമിജിയുടെ വീക്ഷണവും, ജ്ഞാനവും ഭാരതത്തില്‍ ഒരു ആത്മീയ ഉണര്വുാണ്ടാവുകയും അതിനുപരി ദേശീയതയുടെ വിത്ത് ഭാരതത്തില്‍ വിതക്കുകയും ചെയ്തു.

ആധുനികയുഗത്തില്‍ ഭാരതത്തിലെആദ്യത്തെ ആത്മീയ നയതന്ത്ര പ്രതിനിധി എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചാല്‍ അത് അദ്ദേഹത്തിന്റെ ഔന്നത്യത്തെ ഒരുപക്ഷേ ചെറുതാക്കുകയായിരിക്കും ചെയ്യുക. അദ്ദേഹം ഹിന്ദുക്കളെ മാത്രം പ്രതിനിധാനം ചെയ്യുകയല്ലായിരുന്നു, അദ്ദേഹം ആധുനിക യുഗത്തിലെ ഋഷിവര്യനായിരുന്നു. മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏക ദൈവത്തില്‍ വേദാന്തത്തിലൂന്നിയുള്ള മതം, സര്‍വ്വ പ്രപഞ്ചത്തിനു വേണ്ടിയുള്ള മതം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. സമാധാനം, സഹാനുഭൂതി, സഹവര്ത്തി ത്വം, മനുഷ്യത്വം, മനുഷ്യാവകാശം, പൗരാവകാശം ഇവയെപ്പറ്റി സംസാരിക്കുന്നത് ഇന്ന് ഒരു പരിഷ്കൃത രീതിയാണ്. അന്ന് ഈ പദങ്ങളുടെ അര്‍ത്ഥം, വ്യാപ്തി നിലവിലില്ലായിരുന്നു. കുടിയേറ്റം അഥവാ കോളനീവത്കരണം അതിന്റൊ മൂര്‍ധന്യതയിലായിരുന്നു. ആ കാലഘട്ടത്തില്‍, ജനങ്ങളില്‍ മതപരിവര്ത്താനം അടിച്ചേല്പ്പിുക്കുവാനും അവരെ ചൂഷണം ചെയ്യുവാനും ലോക ശക്തികള്‍ തിരക്കിട്ട് പ്രവര്ത്തിനങ്ങള്‍ നടത്തിയിരുന്നു.

ഇംഗ്ലണ്ടിലെ പള്ളിയെ പ്രതിനിധാനം ചെയ്ത് മതങ്ങളുടെ ലോക പാര്‍ലമെന്റിലേക്ക് ഒരാളെ അയയ്ക്കാന്‍ അന്നത്തെ കാന്റര്‍ബെറി ബിഷപ്പ് വിസമ്മതിച്ചു, കാരണം ക്രിസ്തുമതവും മറ്റു മതങ്ങളും ഒരേ തട്ടിലല്ല എന്നതായിരുന്നു. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ.യും നാനൂറാമത് വാര്‍ഷികത്തിന്റെ വിശദീകരണത്തിന്റെയും അനുബന്ധമായാണ് ലോകമത പാര്‍ലമെന്റ് സംഘടിപ്പിച്ചത്. പാശ്ചാത്യരാജ്യങ്ങളിലെ വിദ്യാഭ്യാസ പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുക, പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ അവര്‍ കൈവരിച്ച അറിവുകള്‍ പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു ഈ വിശദീകരണത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. മനുഷ്യ സംസ്കാരത്തിന്റെ് ഒരു പ്രധാന ഘടകമാണ് മതം എന്നതുകൊണ്ടാണ് മതങ്ങളുടെ പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ അതിന്റെ സംഘാടകര്‍ തീരുമാനിച്ചത്.

ലോകത്തിലെ എല്ലാ മതങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിക്കുകയും അവരുടെ കഷ്ടപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി കൂട്ടായി സംഘടിപ്പിച്ച പ്രഥമ പാര്‍ലമെന്റായിരുന്നു അത്. ഇത് ആരംഭിച്ചത് 1893 സെപ്തംബര്‍ 11നാണ്.
ഇവിടെ പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒരു കാര്യം സ്വാമിജിയുടെ ജന്മസിദ്ധമായ മനുഷ്യപ്രകൃതിയുടെ പ്രത്യേകതയാണ്. തന്നെത്തന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന 3500 ആളുകളെ കണ്ട് ആരംഭത്തിലൊക്കെ സ്വാമിജിക്ക് സഭാകമ്പവും, ഭയവും, ഉണ്ടാകുമായിരുന്നു ആ വലിയ പാര്‍ലമെന്റ്പ ഹാളില്‍. അതിനു മുമ്പ് പങ്കെടുത്ത പലരും എഴുതിത്തയ്യാറാക്കിയ പ്രസംഗം ആണ് നടത്തിയിരുന്നത്. അവര്‍ കൂടിയിരുന്നവരുടെ കയ്യടികളും നേടിയിരുന്നു. പ്രസംഗിക്കാനുള്ള പല അവസരങ്ങളും അദ്ദേഹം മാറ്റിവെച്ചിരുന്നു. അദ്ദേഹത്തിന്റെ വേഷവും പെരുമാറ്റവും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റയിരുന്നു. അദ്ദേഹത്തിന്റെ കാവിവസ്ത്രവും, തലപ്പാവും ജനശ്രദ്ധയാകര്‍ഷിച്ചു. ഒരു കാന്തിക ശക്തി അവിടെ പ്രകടമാകുകയും ചെയ്തു. പ്രസംഗിക്കാന്‍ സ്വാമിജി എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റൈ കൈവശം ഒരു കടലാസുകഷണം പോലുമില്ലായിരുന്നു.അദ്ദേഹത്തിന്റെ ചിന്തകളെ കോര്‍ത്തിണക്കുമ്പോള്‍ ഉണ്ടായ നിശബ്ദത അനിയന്ത്രിതമായിരുന്നു... പരമമായിരുന്നു. വളരെ നിശ്ശബ്ദമായിരുന്നു സദസ്സ്. എല്ലാകണ്ണുകളും അദ്ദേഹത്തിന്റെ നേര്‍ക്കായിരുന്നു. അവസാനം അദ്ദേഹം തുടങ്ങി..

സദസ്സിനെ സശ്രദ്ധം വീക്ഷിച്ച ശേഷം തല കുനിച്ച് എല്ലാവരെയും വണങ്ങയാതിനുശേഷം പറഞ്ഞു "അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ" പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ഇടിമുഴക്കം പോലെയുള്ള ഹസ്താരവങ്ങള്‍ ആ വലിയ ഹാളിലെ ചുവരുകളില്‍ പ്രിതിധ്വനിക്കുകയുണ്ടായി. പ്രസംഗം പുനരാരംഭിച്ചപ്പോഴേക്കും സദസ്സിന്റെ മുഴുവന്‍ ശ്രദ്ധയും അദ്ദേഹം പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു. അതോടെ സദസ്സിന്റെ ശ്രദ്ധ അദ്ദേഹത്തിന്റെ പൂര്ണ നിയന്ത്രണത്തിലായിരുന്നു. മറ്റുള്ള മതങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ മതങ്ങളുടെ മഹത്വത്തെപ്പറ്റിസംസാരിച്ചുവെങ്കിലും സ്വാമിജിയുടെ സന്ദേശം സാര്‍വ ലൗകികമായിരുന്നു എന്നത് ശ്രദ്ധേയമാണ്.അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ: "ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതം എന്നെ പഠിപ്പിച്ചത് സഹിഷ്ണുതയും, സാര്‍വ ലൗകികമായ സ്വീകാര്യതയുമാണ്. ഞങ്ങള്‍ വിശ്വസിക്കുന്നത് എല്ലാ മതങ്ങളെയും അംഗീകരിക്കുകയും, അവയെല്ലാം സത്യമാണെന്നും സാര്‍വ ലൗകികസഹിഷ്ണുതയുമാണ്. പീഡിപ്പിക്കപ്പെട്ടവരും അഭയാര്ത്ഥി കളുമായ ജനവിഭാഗങ്ങള്‍ക്കും അഭയം നല്കിയ ഒരു രാജ്യത്തിന്റെട പ്രതിനിധിയാണ് ഞാന്‍ എന്നതില്‍ അഭിമാനം കൊള്ളുന്നു. ഈ നടക്കുന്ന സമ്മേളനം ശ്രീമത് ഭഗവത് ഗീതയിലെ ഒരുതത്തില്‍ ഉപദേശത്തിന്റെ പ്രഖ്യാപനമാണ്, ന്യായീകരണമാണ്: 'ഏതെല്ലാം രൂപത്തിലും ഭാവത്തിലും ഒരാള്‍ എന്നെ സമീപിക്കുന്നുവോ ഞാന്‍ അയാളെ സ്വീകരിക്കും; പല മനുഷ്യരും പല വഴികളും തേടി കഠിനയത്‌നത്തിലാണ്, അവസാനംഅവരെ എന്നിലേക്ക് നയിക്കുന്നു. മൂഡഭക്തി, ഉന്മത്തത, വിഭാഗീയ ചിന്താഗതി ഇതിന്റെന പിന്‍ തുടര്ച്ചയായ മതഭ്രാന്ത് ഇവയെല്ലാം മനോഹരമായ ഈ ഭൂമിയെ ഏറെക്കാലമായി ബാധിച്ചിരിക്കുന്നു. പലപ്പോഴും ഇവയെല്ലാം ഈ ഭൂമിയെ മനുഷ്യരക്തക്കളം ആക്കിയിരിക്കുന്നു, കലാപഭൂമിയാക്കിയിരിക്കുന്നു.അത് നമ്മുടെ സംസ്കാരത്തെ നശിപ്പിച്ചിരിക്കുന്നു, അങ്ങനെ രാഷ്ട്രങ്ങളെ നിരാശ്രയരാക്കിയിരിക്കുന്നു. ഇങ്ങനെയുള്ള രാക്ഷസീയമായ ചെയ്തികളില്ലായിരുന്നുവെങ്കില്‍ മനുഷ്യരാശി ഇപ്പോള്‍ അതിലും എത്രയും അധികം പുരോഗമിച്ചേനെ. അതിന്റെ സമയം സമാഗതമായിരിക്കുന്നു. ഈ സമ്മേളനത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് എല്ലാ പീഡനങ്ങളുടെയും, മതഭ്രാന്തിന്റെനയും, അത് തൂലികത്തുമ്പിലൂടെയാവട്ടെ, വാള്‍ മുനയിലൂടെയാവട്ടെ മനുഷ്യര്‍ തമ്മില്‍ ഒരേ ലക്ഷ്യത്തിലെത്താനുള്ള മത്സരവും നിഷ്ടുരമായപ്രവര്ത്ത നങ്ങളുടെയും അവസാന മരണമണിമുഴക്കമാവട്ടെ ഈ സമ്മേളനമെന്ന് ഞാന്‍ സോത്സാഹം ആശിക്കുന്നു." എല്ലാ മതങ്ങളും ഒരേ ഈശ്വരനില്എത്തിച്ചേരുന്നു എന്ന ഭാരതത്തിലെ വേദാന്തത്തിന്റെ പൊരുള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റൊ പ്രസംഗം 1893 സെപ്തംബര്‍ 27ല്‍ അവസാനിച്ചത്. അദ്ദേഹം പ്രഖ്യാപിച്ചു: " ഇവിടെ കൂടിയിരിക്കുന്ന പ്രതിനിധികളില്‍ ആരെങ്കിലും ധരിക്കുകയാണ്തങ്ങളുടെ മതത്തിന്റെ വിജയമാണ് ഈ സമ്മേളനത്തിന്റെ യോജിപ്പ്, എങ്കില്‍ ഞാനവരോട് സഹതപിക്കുകയാണ് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും, എത്ര എതിര്പ്പു ണ്ടെങ്കിലും "യുദ്ധമല്ല, സഹായം, സംഹാരമല്ല,സാംശീകരണമാണ്, പൊരുത്തമാണ്, സമാധാനമാണ്, അനൈക്യമല്ല ഇതായിരിക്കണം എല്ലാ മതങ്ങളുടെയും മുദ്രാവാക്യം എന്ന് ഞാന്‍ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. ഒരു ക്രിസ്ത്യാനി ഹിന്ദുവാകാനോ, ഒരു ഹിന്ദു ബുദ്ധമത വിശ്വാസിയോ ക്രിസ്ത്യാനിയോ ആകാനോ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. തങ്ങളുടെ മതങ്ങളിലെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് അതിന്റെ പൊരുള്‍ അംഗീകരിച്ചുകൊണ്ട് മതങ്ങള്‍ അന്യോന്യം സാംശീകരിക്കണം. മതങ്ങളുടെ പാര്‍ലമെന്റ് ്‌ലോകത്തിനു മുന്‍പില്‍ എന്തെങ്കിലും സമര്‍പ്പിക്കണമെങ്കില്‍ അത് ഇതാണ്: വിശുദ്ധി, സഹാനുഭൂതി, പവിത്രത, ഇതൊന്നും ലോകത്തിലെ പള്ളികളുടെ സ്വകാര്യസ്വത്തല്ല, മറിച്ച്എല്ലാ സമ്പ്രദായങ്ങളുംമഹദ് വ്യക്തികളെ, സ്ത്രീകളെയും പുരുഷന്മാരെയും ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

സ്വാമിജിയുടെ അരങ്ങേറ്റ പ്രസംഗത്തിനു ശേഷം അമേരിക്കയിലെ പത്ര മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് സ്വാമിജിയുടെ പ്രസംഗമായിരുന്നു ജനപ്രിയമെന്നും ഒറ്റയടിക്ക് അമേരിക്കയില്‍ അറിയപ്പെടുന്ന വ്യക്തിയായെന്നുമാണ്. ഹെറാള്ഡ് പ്രസിദ്ധീകരിച്ചത് ഇങ്ങനെയാണ്: "വിവേകാനന്ദനായിരുന്നു മതങ്ങളുടെ പാര്‌ലമെന്റിലെ മഹത്തായ വ്യക്തിത്വം എന്ന് സംശയലേശമെന്യേ പറയാം". അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചതിനുശേഷം ഞങ്ങള്‍ക്ക് തോന്നിയത് പാണ്ഡിത്യമുള്ള ഭാരതത്തിലേക്ക് മിഷനറിമാരെ അയയ്ക്കുന്നത് വിഡ്ഢിത്തരമായിരിക്കുമെന്നാണ്."

അംബാസിഡര്‍: സന്ദീപ് ചക്രവര്‍ത്തി
(കൗണ്‍സി്ല്‍ ജനറല്‍ ഓഫ് ഇന്ത്യ, ന്യൂയോര്‍ക്ക് )

വിവര്‍ത്തനം: കുന്നപ്പള്ളില്‍ രാജഗോപാല്‍
Join WhatsApp News
കാല് പോയ ഈനംപീച്ചി 2018-12-09 07:45:45
ഭാരതീയ തത്വശാസ്ത്രം കേമം, വേദങ്ങള്‍ കേമം, ഗീത കേമം, ഉപനിഷത്തുകള്‍ കേമം 
പക്ഷെ ഇത് എല്ലാം പഠിച്ചു പ്രാക്ടീസ് ചെയ്യുമ്പോള്‍ RSS ഭ്രാന്തന്‍ 
കാലും വാലും പോയ ഈനപിച്ചി പോലെയുള്ള ഭാരദീയ ദര്‍ശനം 
What happened to the glorious way of life?
andrew


BORN IN RELIGION 2018-12-09 19:25:45

As children, we continue to be in the same faith of the parents.

But as we grow up; it is our responsibility to seek the truth.

Truth seekers will find out the foolishness of being in a Faith and denounce it.

But as an adult, if you continue in your parent’s faith; you have some problems.

You could be - illiterate, under-educated, literate but not rational, a criminal who wants to take refuge in fake faith like religion.

If you are rational, lover of humanity and all beings in this Earth; you will be non- religious.

andrew

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക