Image

ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്ക്‌ കുറഞ്ഞത്‌ പകുതിയോളം സീറ്റ്‌

Published on 11 December, 2018
ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്ക്‌ കുറഞ്ഞത്‌ പകുതിയോളം സീറ്റ്‌

ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിളിക്കുന്ന അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട വെല്ലുവിളി 2019ലേക്കുള്ള മുന്നറിയിപ്പ്‌. ബി.ജെ.പി ഭരിച്ചിരുന്ന മൂന്ന്‌ സംസ്ഥാനങ്ങളും പാര്‍ട്ടിയെ കൈവിട്ടിരിക്കുകയാണ്‌.

പകുതിയോളം സീറ്റുകളാണ്‌ ബി.ജെ.പിയ്‌ക്ക്‌ സ്വന്തം കയ്യില്‍ നിന്നും നഷ്ടമായത്‌. 2013ല്‍ 49 സീറ്റുകളില്‍ വിജയിച്ചാണ്‌ ബി.ജെ.പി ഛത്തീസ്‌ഗഢില്‍ അധികാരത്തിലെത്തിയത്‌.

എന്നാല്‍ ഇത്തവണ ഇതിന്റെ പകുതിപോലും അവര്‍ക്ക്‌ നേടാനായിട്ടില്ല. ഛത്തീസ്‌ഗഢില്‍ ബി.ജെ.പി മുഖ്യമന്ത്രി രമണ്‍സിങ്‌ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളുന്ന കാഴ്‌ചയാണ്‌ കണ്ടത്‌.

രാജസ്ഥാനില്‍ 2013ല്‍ 163 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പിക്ക്‌ ഇത്തവണ ഇതിന്റെ പകുതിയില്‍ താഴെ സീറ്റുകള്‍ മാത്രമാണ്‌ ലഭിച്ചിരിക്കുന്നത്‌. അത്തവണ വെറും 21 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ്‌ നൂറിലേറെ സീറ്റുകളാണ്‌ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്‌.

2013ല്‍ മധ്യപ്രദേശില്‍ 165 സീറ്റുകള്‍ നേടിയാണ്‌ ബി.ജെ.പി വിജയിച്ചത്‌. ഇത്തവണ 60ലേറെ സീറ്റുകള്‍ ഇവിടെയും നഷ്ടമായി.

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളാണ്‌ മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നിവ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക