Image

വനിതാ മതില്‍ വര്‍ഗീയ മതിലെന്ന്‌ മുനീര്‍; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ കൈയാങ്കളി

Published on 13 December, 2018
 വനിതാ മതില്‍ വര്‍ഗീയ മതിലെന്ന്‌ മുനീര്‍; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ കൈയാങ്കളി


തിരുവനന്തപുരം: വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന്‌ വിളിച്ച മുസ്ലിം ലീഗ്‌ നിയമസഭാ കക്ഷി നേതാവ്‌ എം.കെ.മുനീറിന്‍റെ പ്രസ്‌താവനയുടെ പേരില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി.

വിഷയത്തില്‍ അടിയന്തരപ്രമേയത്തിന്‌ അനുമതി തേടി സംസാരിക്കുന്നതിനിടെയാണ്‌ മുനീര്‍ വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം നടത്തിയത്‌. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ പ്രതിഷേധം തുടങ്ങി. പിന്നാലെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.

വിഷയത്തില്‍ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ടു പുറത്തുപോകുന്നതിനിടെ വീണ്ടും പ്രകോപനവുമായി ഭരണപക്ഷ അംഗങ്ങള്‍ എത്തിയതോടെയാണ്‌ ഉന്തും തള്ളുമായത്‌. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌.

നിയമസഭയുടെ ചരിത്രത്തിലുണ്ടാകാത്ത രീതിയിലുള്ള പ്രതികരണങ്ങളാണ്‌ ഭരണപക്ഷത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായതെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. സഭയ്‌ക്ക്‌ നാണക്കേടുണ്ടാക്കരുതെന്ന്‌ സ്‌പീക്കറും അംഗങ്ങളെ ഓര്‍മിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക