Image

മഹാരാഷ്ട്രവനത്തില്‍ ധ്യാനത്തിലായിരുന്ന സന്യാസിയെ പുലി കൊന്നു

Published on 13 December, 2018
 മഹാരാഷ്ട്രവനത്തില്‍  ധ്യാനത്തിലായിരുന്ന സന്യാസിയെ പുലി കൊന്നു


മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ വനത്തില്‍ ധ്യാനനിമഗ്‌നനായിരുന്ന സന്യാസിയെ പുലി കടിച്ചുകൊന്നു. രാംദേഗി വനത്തില്‍ വലിയ മരത്തണലില്‍ ധ്യാനിച്ചിരുന്ന ബുദ്ധ ഭിക്ഷുവിനെയാണ്‌ പുള്ളിപ്പുലി ആക്രമിച്ചത്‌.നാഗ്‌പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ഘോരവനത്തില്‍ ധ്യാനത്തിലായിരുന്ന സന്യാസി രാഹുല്‍ വാല്‍ക്കെയ്‌ക്കാണ്‌ പുലിയുടെ ശൗര്യത്തിനിരയായത്‌.

കഴിഞ്ഞ ഒരു മാസമായി രാഹുല്‍ വാല്‍ക്കെ ഈ മരത്തിന്റെ ചുവട്ടില്‍ തപസനുഷ്‌ഠിച്ചു വരികയായിരുന്നുവെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ രാവിലെ 9.30 നും 10 നും ഇടയിലാണ്‌ സംഭവം നടന്നതെന്ന്‌ ഈ മേഖല ഉള്‍പ്പെടുന്ന തഡോബ അന്താരി കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഗജേന്ദ്ര നര്‍വാനെ പറഞ്ഞു.

വനത്തിനകത്ത്‌ തന്നെയുള്ള ചരിത്രമുറങ്ങുന്ന ബുദ്ധ ക്ഷേത്രത്തില്‍ നിന്നും കുറച്ചകലെയായിട്ടാണ്‌ സന്യാസി ധ്യാനിച്ചിരുന്ന വൃക്ഷം. കഴിഞ്ഞ ഒരുമാസമായി രണ്ട്‌ സന്യാസിമാര്‍ ഇയാള്‍ക്ക്‌ സ്ഥിരമായി ഭക്ഷണം എത്തിച്ച്‌ നല്‍കിയിരുന്നു. വന്യജീവികളുടെ ആക്രമമണമുണ്ടാകുമെന്നും ഇവിടം വിട്ട്‌ പോകണമെന്നും ഇവര്‍ക്ക്‌ നിരന്തരം മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
വാല്‍ക്കേയുടെ ശവശരീരം കണ്ടെടുത്തിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക