അഡാര്‍ ലൗവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
FILM NEWS
13-Dec-2018

ഒമര്‍ലുലുവിന്റെ ഒരു അഡാര്‍ ലൗ
പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. എന്നാല്‍ പല കാരണങ്ങള്‍
കൊണ്ടും വൈകിയ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രം 2019ലെ പ്രണയദിനത്തില്‍, അതായത് ഫെബ്രുവരി 14ന് ചിത്രം റിലീസ്
ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്‌ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ
അറിയിച്ചിരിക്കുന്നത്.
ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ
മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ്
ചെയ്യുന്നത്.
ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും
വൈറലായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments