Image

ഓസ്‌പ്രേയിലെ യാത്ര വിസ്മയമെന്ന് മെലാനിയ

Published on 13 December, 2018
ഓസ്‌പ്രേയിലെ യാത്ര വിസ്മയമെന്ന് മെലാനിയ

വാഷിങ്ടന്‍ : യുഎസ് സേനാവിമാനമായ വി 22 ഓസ്‌പ്രേയില്‍ പറന്ന ആദ്യ പ്രഥമവനിതയായി മെലനിയ ട്രംപ്. വാഷിങ്ടനില്‍ നിന്ന് വിര്‍ജീനിയയിലേക്കായിരുന്നു മെലനിയയുടെ യാത്ര. മെലനിയയെ കൊണ്ട് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എച്ച്.ഡബ്ല്യു ബുഷില്‍ കുത്തനെ പറന്നിറങ്ങിയ വിമാനം അങ്ങനെ തന്നെ ടേക്ക് ഓഫും ചെയ്തു. ഹെലികോപ്റ്റര്‍ പോലെ പറന്നുയരാനും ഇറങ്ങാനും കഴിയുള്ള വിമാനമാണ് വി 22 ഓസ്‌പ്രേ. ഗംഭീര അനുഭവമെന്നായിരുന്നു ഇതേക്കുറിച്ച് മെലനിയയുടെ ട്വീറ്റ്. ഇരു സേനാതാവളങ്ങളിലെയും സൈനികരുമായും മെലനിയ ആശയവിനിമയം നടത്തി.

ടില്‍റ്റ്‌റോട്ടര്‍വിഭാഗത്തില്‍ പെട്ട യുദ്ധവിമാനമാണ് വി–22 ഓസ്‌പ്രേ. ഒരേസമയം, ഹെലികോപ്റ്ററിന്റെയും വിമാനത്തിന്റെയും ഗുണങ്ങളുണ്ട്. 1980 ല്‍ ഇറാനിലെ യുഎസ് എംബസിയില്‍ വിദ്യാര്‍ഥികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ അമേരിക്കന്‍ സേന നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വി 22 ന്റെ പിറവി. ദീര്‍ഘദൂരം പറക്കാനും ഹെലികോപ്റ്ററിനെപ്പോലെ ഇറങ്ങാനും സാധിക്കുന്ന വിമാനം വേണമെന്ന നിര്‍ദേശമനുസരിച്ച് യുഎസ് കമ്പനികളായ ബെല്‍ ഹെലികോപ്റ്ററും ബോയിങ്ങും സംയുക്തമായാണ് ഇതു വികസിപ്പിച്ചത്. 1989 മാര്‍ച്ച് 19ന് ആയിരുന്നു ആദ്യപറക്കല്‍. 2007 ല്‍ യുഎസ് സേനയുടെ ഭാഗമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക