Image

റഫാല്‍; മോദിക്കെതിരായ ആരോപണം തള്ളി സുപ്രീം കോടതി

Published on 14 December, 2018
റഫാല്‍; മോദിക്കെതിരായ ആരോപണം തള്ളി സുപ്രീം കോടതി

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ട കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആശ്വാദമായി സുപ്രിം കോടതി വിധി. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ്, അഭിഭാഷകരായ എം.എല്‍ ശര്‍മ, വിനീത് ദത്ത എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു സുപ്രിം കോടതി. 
കരാറില്‍ അഴിമതി നടന്നതായി തങ്ങള്‍ക്കു കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഹര്‍ജികളെല്ലാം തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 
126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ മോദി പ്രധാനമന്ത്രിയായ ശേഷം 36 എണ്ണമാക്കി കുറയ്ക്കുകയും നേരത്തെ നിശ്ചയിച്ച വിലയില്‍ നിന്നും ഉയര്‍ത്തി വില നിശ്ചയിക്കുകയും ചെയ്തതില്‍ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. 
പ്രധാനമന്ത്രി മോദി ഏറെ ആരോപണത്തിന്‍റെ നിഴലില്‍ വന്ന വിവാദമായിരുന്നു ഇത്. ഈ കേസിലാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് സുപ്രിം കോടതിയുടെ വിധി വന്നിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക