Image

വീണ്ടും ആയുധങ്ങളുമായി മത്സ്യബന്ധന ബോട്ട്

Published on 14 December, 2018
വീണ്ടും ആയുധങ്ങളുമായി മത്സ്യബന്ധന ബോട്ട്

സൊമാലിയന്‍ തീരത്തിനടുത്ത് സംശയകരമായി കണ്ട മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഇന്ത്യന്‍ നാവിക സേന ആയുധ ശേഖരം പിടികൂടി. കൊച്ചി നാവിക സേന ആസ്ഥാനത്ത് നിന്നും പോയ എംവി സുനയ്ന എന്ന കപ്പലിലെ നാവികാരാണ് 5 എകെ 47 തോക്കുകളും 471 തിരകളുമാണ് പിടികൂടിയത്.

സോമാലിയന്‍ തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഏദന്‍ കടലിടുക്കില്‍ പെട്രോളിംഗ് നടത്തുന്ന ദക്ഷിണ നാവിക സേന ആസ്ഥാനത്തു നിന്നുള്ള സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

തോക്കകുകള്‍ കസ്റ്റഡയിലെടുത്ത ശേഷം മത്സ്യബന്ധന ബോട്ട് വിട്ടയച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സോമായിയന്‍ തീരത്തിനടുത്തെ മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുന്നത്. പിടിച്ചെടുത്ത ആയുധങ്ങള്‍ മുംബൈയിലേക്ക് കൊണ്ടുവരും.

Dailyhunt
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക