Image

കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസും പ്രദര്‍ശനവും സംഘടിപ്പിച്ചു

Published on 14 December, 2018
കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസും പ്രദര്‍ശനവും സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: സയന്‍സ് ഇന്റര്‍ നാഷണല്‍ ഫോറം കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസും പ്രദര്‍ശനവും സംഘടിപ്പിച്ചു. ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശാന്ത മരിയ ജയിംസ്, യൂണിമണി മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജിത് പിള്ള, കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, സിഫ് കുവൈത്ത് പ്രസിഡന്റ് പ്രശാന്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര രചനാ മത്സരം ’ഇഗ്‌നൈറ്റ് 2018’ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. 14 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 46 ടീമുകള്‍ രണ്ടു വിഭാഗങ്ങളിലായി മത്സരിച്ച ശാസ്ത്രപ്രദശര്‍നം ആയിരത്തിലധികം പേര്‍ സന്ദര്‍ശിച്ചു. അനുബന്ധമായി നടന്ന ചെറുമത്സരങ്ങളില്‍ മുന്നൂറിലധികം പേര്‍ പങ്കെടുത്തു. വിജയിച്ച ടീമുകള്‍ ഡിസംബര്‍ 27 മുതല്‍ 31 വരെ ഭുവനേശ്വറില്‍ നടക്കുന്ന നാഷനല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ കുവൈത്തിനെ പ്രതിനിധാനംചെയ്്ത് പങ്കെടുക്കും.

സീനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് അക്കാദമി (ഡോണ്‍ ബോസ്‌കോ), ഭാരതീയ വിദ്യാഭവന്‍ കുവൈത്ത് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള രണ്ടു ടീമുകളും ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ലേണേഴ്‌സ് ഓണ്‍ അക്കാദമി, സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍ നിന്നുള്ള രണ്ടു ടീമുകളും നാഷണല്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം സയന്‍സ് ഗാലയില്‍ നടത്തപ്പെടും. ഭാരത സര്‍ക്കാര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്യൂണിക്കേഷന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വര്‍ഷംതോറും സംഘടിപ്പിക്കുന്ന നാഷണല്‍ സയന്‍സ് കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് കുവൈത്തില്‍ കെസിഎസ്സി സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക