ദര്‍ശനം
നടത്താന്‍ സമ്മതിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണികള്‍ക്കിടെ ഏഴ്
ട്രാന്സ്ജെന്ഡറുകള് ഇന്ന് ശബരിമലയിലേക്ക് പുറപ്പെടും. ദര്‍ശനത്തിനായി
ആചാരപ്രകാരം മാലയിട്ട് വ്രതമെടുത്ത് പോകുന്ന ഇവരെ ഏത് വിധേനയും തടയുമെന്നാണ്
സംഘപരിവാര്‍ നിലപാടെടുത്തിരിക്കുന്നത്.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ
അയ്യപ്പ ഭക്തരായ ട്രാന്സ്ജെന്ഡറുകളാണ് ദര്ശനത്തിനൊരുങ്ങുന്നത്. സംഘപരിവാര്‍
ഭീഷണി നിലനില്‍ക്കെ ഇവര്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് സംരക്ഷണം ആവശ്യപ്പെട്ടു.
അതേസമയം, സുരക്ഷ കണക്കിലെടുത്ത് ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത്
വിട്ടിട്ടില്ല.
ഇടത് അനുകൂലികളായ ട്രാന്സ്ജെന്ഡറുകളാണ്
ദര്ശനത്തിനെത്തുന്നതെന്നും ഇത് തടയണമെന്നും സംഘ്പരിവാര്‍ സംഘടനകള്‍ പ്രചാരണം
നടത്തുമ്പോള്‍ ഇപ്പോള്‍ ശാന്തമായ ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍
മനപ്പൂര്‍വം സംഘ്പരിവാര്‍ സംഘങ്ങള്‍ തന്നെയാണ് ട്രാന്‍സ്ജെന്‍ഡറുകളെ
എത്തിക്കുന്നതെന്ന നിലപാടിലാണ് സി.പി.എം പക്ഷം.
എന്നാല്‍ ഇത്തരം
വാര്‍ത്തകളോടൊന്നും പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍
താല്പര്യമില്ലെന്നും സമാധാനപരമായി ദര്‍ശനം നടത്താന്‍ സാധിക്കണമെന്നാണ്
ആഗ്രഹമെന്നും ഇവര്‍ പറഞ്ഞു.