Image

ബോളിവുഡിലേക്ക്‌ ചുവട്‌ വെച്ച്‌ പ്രിയ വാര്യര്‍

Published on 16 December, 2018
ബോളിവുഡിലേക്ക്‌ ചുവട്‌ വെച്ച്‌ പ്രിയ വാര്യര്‍


കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്‌ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്‌തയായ താരമാണ്‌ പ്രിയ പ്രകാശ്‌ വാര്യര്‍. ചിത്രത്തിലെ ഗാന രംഗത്തില്‍ കണ്ണുകള്‍ കൊണ്ട്‌ മായജാലം തീര്‍ത്താണ്‌ പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്‌. ആദ്യ ചിത്രം റിലീസ്‌ ആകും മുമ്‌ബേ തന്നെ ഇതാ താരം ഇപ്പോള്‍ ബോളിവുഡിലേക്കും പറക്കുകയാണ്‌.

'ശ്രീദേവി ബംഗ്ലാവ്‌' എന്ന ബിഗ്‌ ബജറ്റ്‌ ചിത്രത്തിലാണ്‌ പ്രിയ നായികയാവുന്നത്‌. 70 കോടി രൂപ ബഡ്‌ജറ്റിലാണ്‌ ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌. മലയാളിയായ പ്രശാന്ത്‌ മാമ്‌ബുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ്‌ ചിത്രീകരിക്കുന്നത്‌.

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട്‌ ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്‌ പ്രശാന്ത്‌ മാമ്‌ബുള്ളി. ഒരു അഡാര്‍ ലവ്‌ എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്‌ത സീനു സിദ്ധാര്‍ഥ്‌ ആണ്‌ ശ്രീദേവി ബംഗ്ലാവിന്‌ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക