Image

വനിതാ മതിലില്‍ പങ്കെടുക്കില്ല; മലക്കം മറിഞ്ഞ് മഞ്ജു വാര്യര്‍

Published on 16 December, 2018
വനിതാ മതിലില്‍ പങ്കെടുക്കില്ല; മലക്കം മറിഞ്ഞ് മഞ്ജു വാര്യര്‍

സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്ന ജനുവരി ഒന്നിലെ വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍. നേരത്തെ വുമണ്‍സ് വാള്‍ എന്ന ഫേയ്സ്ബുക്ക് പേജിലെ വീഡിയോയിലൂടെയാണ് മഞ്ജു വനിതാ മതിലിന് പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് വീഡിയോയിലൂടെ രംഗത്ത് എത്തിയത്. സ്ത്രീപുരുഷ സമത്വം അനിവാര്യം, മുന്നോട്ടു പോകട്ടെ കേരളം, ഞാന്‍ വനിതാ മതിലിനൊപ്പം എന്നായിരുന്നു വീഡിയോ സന്ദേശത്തിന്‍റെ ഉള്ളടക്കം. 
എന്നാല്‍ വനിതാ മതിലില്‍ നിന്ന് പിന്മാറുന്നുവെന്നും അതിന്‍റെ വിശദീകരണവും കാണിച്ചുകൊണ്ട് മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റവുമൊടുവില്‍ പുറത്തു വന്നു. 
സംസ്ഥാന സര്‍ക്കാരുകളോട് സഹകരിക്കാറുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു സര്‍ക്കൗര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ആ പരിപാടിക്ക് ഇതിനകം ഒരു രാഷ്ട്രീയ നിറം കൈവന്നിരിക്കുന്നു. അത് ഞാന്‍ അറിഞ്ഞിരുന്നല്ല. എന്‍റെ അറിവാലായ്മ കൊണ്ട് സംഭവിച്ചതാണ്. വൈകാരികമായ ചില വിഷയങ്ങളില്‍ വനിതാ മതില്‍ എന്ന പരിപാടി കൂട്ടിവായ്ക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അത് എന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. പാര്‍ട്ടി രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്‍റെ രാഷ്ട്രീയം. അതുകൊണ്ടു തന്നെ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലിന്‍റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ... എന്നിങ്ങനെ പോകുന്ന മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 
പെട്ടന്ന് ഇത്തരത്തില്‍ മഞ്ജുവിന്‍റെ പിന്‍മാറ്റത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളും സോഷ്യല്‍ മീഡയയില്‍ നടക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക