Image

രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഷാറൂഖ് ഖാന്‍

Published on 17 December, 2018
രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഷാറൂഖ് ഖാന്‍

ശ്രീകുമാര്‍ മേനോന്‍ ഒരുക്കുമെന്ന് അറിയിച്ചിരുന്ന രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഷാറൂഖ് ഖാന്‍.രണ്ടാമൂഴം സിനിമയാകുനെങ്കില്‍ അതില്‍ അഭിനയിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ബോളിവുഡ് താരം കിങ് ഖാന്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്.

'രണ്ടാമൂഴം'വുമായ് ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച്‌ അറിയില്ല. എന്നാല്‍ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമയ്ക്ക് തീര്‍ച്ചയായും സാധിക്കും. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്ബാണ് താന്‍ മഹാഭാരതമ വായിക്കുന്നത്, അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു. മലയാളത്തില്‍ ആയിരം കോടി രൂപ മുതല്‍ മുടക്കി സിനിമ നിര്‍മ്മിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും ഷാരൂഖ് പറയുന്നു.

എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തില്‍ കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് തിരക്കഥ തിരികെ നല്‍കണമെന്ന ആവശ്യവുമായ് എംടി കോടതിയെ സമീപിച്ചിരുന്നു. രണ്ടാമൂഴം കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീല്‍ ജനുവരി 15നാണ് കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക