Image

പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങാനൊരുങ്ങുന്നു? സോണിയയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു

Published on 17 December, 2018
പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങാനൊരുങ്ങുന്നു? സോണിയയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: ശബരിമല വിഷയത്തോടെ ബി.ജെ.പിയുമായി അടുത്ത പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി ജോര്‍ജ് ശ്രമിച്ചു. സോണിയയെ കാണാന്‍ അവരുടെ 10 ജന്‍പഥ് വസതിയില്‍ പി.സി ജോര്‍ജ് എത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സോണിയ ഗാന്ധിയെ കാണാന്‍ ശ്രമിച്ചുവെന്നും പി.സി ജോര്‍ജ് സ്ഥിരീകരിച്ചു. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്തായാലും ഇടതുപക്ഷത്തേക്ക് ഇല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. നേരത്തെ ബി.ജെ.പിയുമായി അടുത്ത പി.സി ജോര്‍ജ് നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചിരുന്നു. 

അതേസമയം പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് തണുത്ത പ്രതികരണമാണ് സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കള്‍ നടത്തിയത്. പി.സി ജോര്‍ജുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. പി.സി ജോര്‍ജിന്റേത് പുതിയ നാടകമാണെന്ന അഭിപ്രായവും സംസ്ഥാന യു.ഡി.എഫ് നേതാക്കള്‍ക്കുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക