Image

ഭിന്നലിംഗക്കാര്‍ അയ്യപ്പനെ കണ്ടു മടങ്ങി; യാതൊരു പ്രതിഷേധവുമില്ലാതെ സന്നിധാനം

Published on 18 December, 2018
ഭിന്നലിംഗക്കാര്‍ അയ്യപ്പനെ കണ്ടു മടങ്ങി; യാതൊരു പ്രതിഷേധവുമില്ലാതെ സന്നിധാനം

കൊച്ചിയില്‍ നിന്നെത്തിയ നാല് ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. അവര്‍ സ്ഥിരമായി ധരിക്കാറുള്ള സാരി തന്നെയായിരുന്നു നാലു പേരുടെയും വേഷം. കറുത്ത സാരി ധരിച്ച് അവര്‍ മല കയറുമ്പോഴും സന്നിധാനത്ത് തൊഴുമ്പോഴും യാതൊരു സംഘര്‍ഷങ്ങളുമുണ്ടായില്ല. കനത്ത പോലീസ് സുരക്ഷ ഇവര്‍ക്ക് ഒരുക്കിയിരുന്നു. 
ശബരിമലയില്‍ ഭിന്നലിംഗക്കാര്‍ വരുന്നതില്‍ തടസങ്ങളില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഞാറാഴ്ച കൊച്ചിയില്‍ നിന്നും എരുമേലി വരെയെത്തിയ ഭിന്നലിംഗക്കാരെ സംഘര്‍ഷം ഭയന്ന് പോലീസ് തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു അലോസരങ്ങളുമില്ലാതെ ഇവര്‍ക്ക് മല ചവിട്ടാന്‍ കഴിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക