Image

സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി

Published on 18 December, 2018
 സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി

തിരുവനന്തപുരം : സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒ പി സമയം വൈകുന്നേരം 6 മണി വരെയാക്കി. മതിയായ ഡോക്ടര്‍മാരുള്ള 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ്‌ ഒ.പി. സമയം വര്‍ധിപ്പിക്കുന്നത്‌. ഇത്‌ പാവപ്പെട്ട രോഗികള്‍ക്ക്‌ വളരെയധികം സഹായകരമാകുന്നതാണ്‌. ഇതിലൂടെ പലതരം ജോലികള്‍ക്ക്‌ പോകുന്നവര്‍ക്ക്‌ ജോലിസമയം നഷ്ടപ്പെടാതെ തന്നെ തൊട്ടടുത്ത്‌ ചികിത്സ തേടാവുന്നതാണ്‌. കൂടാതെ ഉച്ചകഴിഞ്ഞ്‌ മറ്റ്‌ സ്വകാര്യ ആശുപത്രികളിലോ വിദൂര ആശുപത്രികളിലോ ചികിത്സ തേടേണ്ട അവസ്ഥയും മാറുന്നു.

നിലവില്‍ ചില സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 2 മണിവരേയും ചിലത്‌ രാവിലെ 9 മണി മുതല്‍ 2 മണിവരേയുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഉച്ച വരെയാണ്‌ ഒ.പി. അതിന്‌ ശേഷം ഒറ്റ ഡോക്ടറാണുള്ളത്‌. നാലോ അതിലധികമോ മെഡിക്കല്‍ മെഡിക്കല്‍ ഓഫീസുമാരുള്ള സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ പോലും ഉച്ചവരെയാണ്‌ ഒ.പി. പ്രവര്‍ത്തിക്കുന്നത്‌. ഇതുകൂടാതെ ചില സ്ഥലങ്ങളില്‍ എന്‍.എച്ച്‌.എം. ഡോക്ടര്‍മാരും, പഞ്ചായത്ത്‌ നല്‍കുന്ന ഡോക്ടര്‍മാരുമുണ്ട്‌.

3 ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പോലും വൈകുംന്നേരം വരെ സേവനം നല്‍കുമ്‌ബോള്‍ നാലോ അതിലധികമോ ഡോക്ടര്‍മാരുള്ള ബ്ലോക്കുതല സ്ഥാപനങ്ങളായ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ അതില്‍ കുറഞ്ഞ സേവനങ്ങളാണ്‌ നല്‍കുന്നതെന്ന്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ്‌ ഡോക്ടര്‍മാരുടെ ജോലിഭാരം കൂട്ടാതെ തന്നെ റൊട്ടേഷന്‍ അനുസരിച്ച്‌ അവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക