Image

എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പരാതി; സിഐക്കെതിരെ നടപടി

Published on 19 December, 2018
എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പരാതി; സിഐക്കെതിരെ നടപടി

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണിയെന്ന് കുടുംബത്തിന്റെ പരാതി. പരിക്കേറ്റ ശരതിന്റെ കുടുംബമാണ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തണമെന്നും ആവശ്യമുണ്ട്.

പാളയത്ത് നിയമലംഘനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാനപ്രതി നസീം ഉള്‍പ്പടെയുള്ളവരെ പോലീസ് ഇപ്പോഴും പിടികൂടിയിട്ടില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ വീഴ്ച്ച വരുത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി. തിരുവനന്തപുരം കന്റോണ്‍മെന്റ് സിഐ സജാദിനെയാണ് സ്ഥലം മാറ്റിയത്. ട്രാഫികിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക