Image

ജിസാറ്റ്7എ വിക്ഷേപിച്ചു; ഇന്ത്യന്‍ പ്രതിരോധത്തിന് ഗുണകരമാകും

Published on 19 December, 2018
ജിസാറ്റ്7എ വിക്ഷേപിച്ചു; ഇന്ത്യന്‍ പ്രതിരോധത്തിന് ഗുണകരമാകും

ചെന്നൈ: ഇന്ത്യയുടെ 35ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് വൈകുന്നേരം 4.10നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10ന് ആരംഭിച്ചിരുന്നു.

ജി.എസ്.എല്‍.വി. എഫ്11 റോക്കറ്റാണ് ജിസാറ്റ്7എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോഗ്രാമാണ് ഭാരം. എട്ടുവര്‍ഷമാണ് കാലാവധി. ഇന്ത്യ മാത്രമായിരിക്കും പ്രവര്‍ത്തനപരിധി. ജിസാറ്റ്7 എയുടെ വിക്ഷേപണം ഇന്ത്യന്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരമാവും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക