Image

സ്വിസ് കേരളാ വനിതാ ഫോറംസാംസ്‌ക്കാരിക സായാഹ്നം ഫെബ്രുവരിയില്‍ ബാസലില്‍

Published on 22 December, 2018
സ്വിസ് കേരളാ വനിതാ ഫോറംസാംസ്‌ക്കാരിക സായാഹ്നം ഫെബ്രുവരിയില്‍ ബാസലില്‍
 

ബാസല്‍: സ്വിസ് കേരളാ വനിതാ ഫോറം ഒരുക്കുന്ന ഈ വര്‍ഷത്തെ സാംസ്‌ക്കാരിക സായാഹ്നം ഫെബ്രുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടക്കും. ഭാരത സംസ്‌ക്കാരത്തേയും , കലകളേയും, രുചികളേയും അടുത്തറിയുവാനും അതൊടൊപ്പം , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി , കണ്ണീര്‍ മഴയില്‍ കുതിര്‍ന്ന ഒരു പറ്റം അമ്മമാരുടെ മനസില്‍ പുഞ്ചിരി തെളിയിക്കുവാനുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്‍പതിന് സ്വിസ്സ് കേരള വനിതാ ഫോറം സാംസ്‌ക്കാരിക സായാഹ്നം ഒരുക്കുന്നു.

ബാസലിലെ കുമ്മേലെന്‍ സ്ട്രാസെയില്‍ നടക്കുന്ന സാംസ്‌ക്കാരിക സായാഹ്നത്തില്‍ സംഗീത, നൃത്ത വിരുന്നിനോടൊപ്പം സായാഹ്ന വിരുന്നും കലാപ്രേമികള്‍ക്കായി സ്വിസ് കേരളാ വനിതാ ഫോറം ഒരുക്കുന്നു. സംസ്‌ക്കാരത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ഒരുമിച്ചുകൂടുവാന്‍ സ്വിസ്സ് കേരളാ വനിതാ ഫോറം ഭാരവാഹികള്‍ ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് ലീനാ കുളങ്ങര, പി ആര്‍ഒ റോഷന്‍ പുരക്കല്‍ എന്നിവര്‍ അറിയിച്ചു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക