Image

ചിക്കാഗോ കെ.സി.എസ് വിമന്‍സ് ഫോറത്തിന് നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 22 December, 2018
ചിക്കാഗോ കെ.സി.എസ് വിമന്‍സ് ഫോറത്തിന് നവ നേതൃത്വം
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ വിമന്‍സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജിജി നെല്ലാമറ്റത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിമന്‍സ് ഫോറം പൊതുയോഗത്തില്‍ വച്ചു 2019- 20 വര്‍ഷത്തെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് - ആന്‍സി കുപ്ലിക്കാട്ട്
വൈസ് പ്രസിഡന്റ്- ചാരി വണ്ടന്നൂര്‍
സെക്രട്ടറി- ഡോ. ബീന ഇണ്ടിക്കുഴി
ജോയിന്റ് സെക്രട്ടറി- ആന്‍ കരികുളം
ട്രഷറര്‍- ഡോളി ഇല്ലിക്കല്‍

വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 36 ഏരിയാ കോര്‍ഡനേറ്റര്‍മാരേയും തദവസരത്തില്‍ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സെക്രട്ടറി ബിനി തെക്കനാട്ട് സംസാരിച്ചു.

ഡിസംബര്‍ എട്ടിനു നടന്ന കെ.സി.എസ് പൊതുയോഗത്തില്‍ വച്ചു കെ.സി.എസ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തോലത്ത് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സമുദായത്തിലെ തിലകക്കുറിയായി പ്രവര്‍ത്തിക്കുവാന്‍ പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ സഹകരണവും കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ വാഗ്ദാനം ചെയ്തു. വിമന്‍സ് ഫോറത്തിന്റെ പുതിയ ഭാരവാഹികള്‍ക്ക് ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.
ചിക്കാഗോ കെ.സി.എസ് വിമന്‍സ് ഫോറത്തിന് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക