Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉത്ഘാടനവും വിജയാഹ്ലാദസമ്മേളനവും

പി.പി.ചെറിയാന്‍ Published on 24 December, 2018
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ടെക്‌സാസ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉത്ഘാടനവും വിജയാഹ്ലാദസമ്മേളനവും
ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി  സാം പിട്രോഡ ചെയര്‍മാനായി പുനഃസംഘടിപ്പിച്ച  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ യുടെ  (ഐഒസി 
യു എസ്.എ ) ടെക്‌സാസ് സംസ്ഥാന തല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉത്ഘാടനം ആവേശഭരിതമായി .

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്ററിന്റെ  ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18നു  വൈകിട്ടു  6  മണിക്ക് സ്റ്റാഫോര്‍ഡിലുള്ള കേരളത്തനിമ റെസ്‌റ്റോറന്റില്‍  പ്രസിഡണ്ട് ജോസഫ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട  പ്രത്യേക സമ്മേളനത്തില്‍ വച്ചായിരുന്നു ഉത്ഘാടനം. 

ഐഒസി യു എസ്.എ മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍ ഈയിടെ നിയമിച്ച ടെക്‌സാസ് സ്‌റ്റേറ്റ് മെമ്പര്‍ഷിപ് ചീഫ് കോര്‍ഡിനേറ്റര്‍   ജെയിംസ് കൂടല്‍ ,അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ കാലപ്രവര്‍ത്തകനും, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.സി.ജോര്‍ജ്  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ പൊന്നു പിള്ള, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചാപ്റ്റര്‍ ജോ.സെക്രട്ടറിയുമായ ജീമോന്‍ റാന്നി എന്നിവര്‍ക്കു ആദ്യ അംഗത്വം നല്‍കിക്കൊണ്ടാണ് ഉത്ഘാടനം നിര്‍വഹിച്ചത് .

തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ അംഗത്വം സ്വീകരിച്ചു. 100 ഡോളര്‍ കൊടുത്ത് ആദ്യം അംഗത്വം എടുക്കുന്ന 1000 പേര്‍ക്ക് ലൈഫ് മെമ്പര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുമെന്നും ടെക്‌സാസിലെ വിവിധ നഗരങ്ങളില്‍ നിന്നും വലിയ പിന്തുണ യാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മെമ്പര്‍ഷിപ് ചീഫ് കോര്‍ഡിനേറ്റര്‍ ജെയിംസ്    കൂടല്‍ അറിയിച്ചു.     

തുടര്‍ന്ന് നടന്ന വിജയാഹ്ലാദ സമ്മേളനത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ ശക്തമായ തിരിച്ചു വരവിനു തുടക്കമിട്ട്   രാജസ്ഥാന്‍, ചത്തീസ്ഘട്ട്, മദ്ധ്യപ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഹിന്ദി ഹൃദയഭൂമിയില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  ഉജ്ജ്വല വിജയം കൈവരിച്ചതില്‍  കോണ്‍ഗ്രസ്പ്രവര്‍ത്തകരും, അനുഭാവികളും  ആഹ്ലാദം പങ്കിട്ടു. 

കോണ്‍ഗ്രസിന്റെ വന്‍വിജയത്തില്‍ ആഹ്ലാദം പങ്കിടുന്നതിനോടൊപ്പം 
 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കൈവരിയ്ക്കുന്നതിനു കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തണം. ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് രൂപം നല്‍കണം. ഒരര്‍ദ്ധരാത്രിയില്‍ ഇന്ത്യയില്‍  ഉപയോഗത്തിലിരുന്ന 86% നോട്ടുകളും നിരോധിച്ച മണ്ടന്‍ തീരുമാനങ്ങള്‍ എടുത്തു രാഷ്ട്രത്തെ നാശത്തിലേക്കു നയിക്കുന്ന വര്‍ഗീയ പാര്‍ട്ടിയായ ബിജെപി  സര്‍ക്കാരിന്റെയും മോദിയുടേയും  ജനദ്രോഹനയങ്ങള്‍ ജനമദ്ധ്യത്തില്‍ എത്തിക്കണം, ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്നു സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം സൂചിപ്പിച്ചു.

അതോടൊപ്പം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും നടപടികളിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. 2019 ല്‍ നടക്കുവാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്കു ശക്തി പകരുന്നതിനു അമേരിക്കയിലെ കോണ്‍ഗ്രസ്,  കോണ്‍ഗ്രസ് അനുഭാവ സംഘടനകള്‍  ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് യോഗം അഭിപ്രായപെട്ടു. 

ജീമോന്‍ റാന്നി നയിച്ച ചര്‍ച്ചകളില്‍ ജോസഫ് ഏബ്രഹാം,  ബേബി മണക്കുന്നേല്‍, ജെയിംസ് കൂടല്‍, വാവച്ചന്‍ മത്തായി, പൊന്നു പിള്ള, എ.സി. ജോര്‍ജ്, തോമസ് ഒലിയാംകുന്നേല്‍, നൈനാന്‍ മാത്തുള്ള, ബാബു ചാക്കോ, ഡാനിയേല്‍ ചാക്കോ, ജോര്‍ജ് കോലച്ചേരില്‍, സണ്ണി കാരിയ്ക്കല്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. 

ചാപ്റ്റര്‍ സെക്രട്ടറി  ബേബി മണക്കുന്നേല്‍ സ്വാഗതവും ട്രഷറര്‍ ഏബ്രഹാം തോമസ് നന്ദിയും പ്രകാശിപ്പിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ടെക്‌സാസ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉത്ഘാടനവും വിജയാഹ്ലാദസമ്മേളനവും
IOC Membership Form received by A.C George
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ടെക്‌സാസ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉത്ഘാടനവും വിജയാഹ്ലാദസമ്മേളനവും
IOC Membership Form received by Jeemon Ranny
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ടെക്‌സാസ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉത്ഘാടനവും വിജയാഹ്ലാദസമ്മേളനവും
IOC Membership Form received by Ponnu Pillai
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക