Image

'ചങ്ങലകളില്‍ നിന്ന് ചിറകുകളിലേക്ക്' :ക്രിസ്തുമസിന്റെ പ്രത്യാശ.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 December, 2018
'ചങ്ങലകളില്‍  നിന്ന് ചിറകുകളിലേക്ക്' :ക്രിസ്തുമസിന്റെ  പ്രത്യാശ.
 കൊപ്പേല്‍ (ടെക്‌സാസ്) : പാപാടിമത്വത്തില്‍  നിന്ന്   ആത്മാവിന്റെ സ്വാതന്തൃത്തിലേക്ക്  മാനവകുലത്തെ നയിക്കുവാനാണ്  ദൈവപുത്രനായ യേശുക്രിസ്തു ഭൂമിയില്‍ അവതരിച്ചത്. ആ  സുദിനമാണ്  ആഗോള െ്രെകസ്തവര്‍  ക്രിസ്തുമസായി കൊണ്ടാടുന്നത്.  ദൈവത്വം ഭൂമിയിലേക്ക് അവതരിച്ച  പുണ്യദിനം. പരിശുദ്ധാത്മാവിന്റെ  ശക്തി ലഭിക്കുമ്പോള്‍ ബന്ധനത്തില്‍  നിന്ന് മോചിരാകുവാന്‍ കഴിയും.  ഇതിനു അനുതാപപവും പ്രാര്‍ത്ഥനയും വേണം.  

ഈ മഹാസന്ദേശം നല്‍കി കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയിലെ വിശ്വാസി സമൂഹം ഒരുക്കിയ    'ചങ്ങലകളില്‍  നിന്ന് ചിറകുകളിലേക്ക്'  എന്ന 'മ്യൂസിക്കല്‍  തീയേറ്റര്‍'   പിറവി തിരുനാളിനു തയാറെടുത്ത വിശ്വാസികള്‍ക്ക് പ്രത്യാശയുടെ ഒരു നവ്യാനുഭം സമ്മാനിച്ചു.  ക്രിസ്മസ് തലേന്ന് ഞായറാഴ്ച സെന്റ് അല്‍ഫോന്‍സാ ഹാളിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട സ്‌പെഷ്യല്‍ ഡ്രാമ.

ഇടവക വികാരി. ഫാ ജോണ്‍സ്റ്റി തച്ചാറയായിരുന്നു  രചനയും, സംവിധാനവും നിര്‍വഹിച്ചു  ദൃശ്യാവിഷ്‌കാരത്തിനു നേതൃത്വം നല്‍കിയത്. കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരുമുള്‍പ്പെടെ നൂറോളം  പേരുടെ ഒരുമാസത്തെ തീവ്ര തയ്യാറെടുപ്പിനു ശേഷമായിരുന്നു ഡ്രാമ സ്‌റ്റേജിലെത്തിച്ചത്.  

പാപക്കുഴിയില്‍  നിന്ന്   മോചിതരാകുവാന്‍ ആഗ്രഹമുണ്ടെങ്കിലും,   കഴിയാത്ത മനുഷ്യന്റെ  ഇന്നത്തെ പരിതാപകരാവസ്ഥയും, അനുതപിക്കുന്നവര്‍ക്കു രക്ഷയേകാന്‍ ദൈവപുത്രന്‍ ഇന്നും കൂടെയുണ്ടെന്നുള്ള സത്യവും, കുമ്പസാരമെന്ന കൂദാശയുടെ പുണ്യവും,  വചനം  മാംസമായി നമ്മുടെ ഇടയില്‍ വസിച്ച ഏകജാതന്റെ  മഹത്വവും  സ്‌റ്റേജില്‍ ദര്‍ശിച്ചപ്പോള്‍  വിശ്വാസികള്‍ക്കു ഹൃദ്യാനുഭവമായി.  

ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള  സുവിശേഷവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്നു ഇടവകയില്‍ അരങ്ങേറിയ ഈ പ്രത്യക പരിപാടി. ദര്‍ശിച്ചവര്‍ക്കു ഒരുപോലെ പ്രാര്‍ത്ഥനക്കും അനുതാപത്തിനും   പ്രചോദനമേകി. ശീതള്‍ സെബിന്‍, റെനി സാബു എന്നിവര്‍ കൊറിയോഗ്രാഫിക്കും, ഷെല്ലി വടക്കേക്കര, ജോര്‍ജ്  പുളിക്കല്‍, ഷാജി ആലപ്പാട്ട് എന്നിവര്‍ ശബ്ദ വെളിച്ച വിന്യാസത്തിനും നേതൃത്വം നല്‍കി.

'ചങ്ങലകളില്‍  നിന്ന് ചിറകുകളിലേക്ക്' :ക്രിസ്തുമസിന്റെ  പ്രത്യാശ.
'ചങ്ങലകളില്‍  നിന്ന് ചിറകുകളിലേക്ക്' :ക്രിസ്തുമസിന്റെ  പ്രത്യാശ.
'ചങ്ങലകളില്‍  നിന്ന് ചിറകുകളിലേക്ക്' :ക്രിസ്തുമസിന്റെ  പ്രത്യാശ.
'ചങ്ങലകളില്‍  നിന്ന് ചിറകുകളിലേക്ക്' :ക്രിസ്തുമസിന്റെ  പ്രത്യാശ.
'ചങ്ങലകളില്‍  നിന്ന് ചിറകുകളിലേക്ക്' :ക്രിസ്തുമസിന്റെ  പ്രത്യാശ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക