Image

രാജ്യസഭ: ജോയ്‌ ഏബ്രഹാം കേരളാ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി

Published on 11 April, 2012
രാജ്യസഭ: ജോയ്‌ ഏബ്രഹാം കേരളാ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി
കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോയ്‌ ഏബ്രഹാം കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാവുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളത്തെ സത്യപ്രതിജ്ഞയ്‌ക്കുശേഷം ഉണ്ടാകും. മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമാണ്‌ ജോയ്‌ ഏബ്രഹാം .രാജ്യസഭയിലേക്ക്‌ ഒഴിവുവരുന്ന രണ്‌ടു സീറ്റുകളിലൊന്ന്‌ കേരളാ കോണ്‍ഗ്രസിന്‌ നല്‍കാന്‍ ഇന്ന്‌ ചേര്‍ന്ന യുഡിഎഫ്‌ യോഗത്തില്‍ ധാരണയായിരുന്നു. രണ്‌ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മത്സരിക്കും. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നാളെയുണ്ടാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക